Monday, November 27, 2023 3:01 pm

ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി കത്തയച്ചത് അദ്ദേഹത്തിന്റെ മാന്യതയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി കത്തയച്ചത് അദ്ദേഹത്തിന്റെ മാന്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാന്യത അനുസരിച്ച് രാഹുല്‍ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കേണ്ടെന്നും അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ലോക കേരള സഭയോട് അനുബന്ധിച്ച് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിക്ക് ഉള്‍പ്പെടെ കത്തയച്ചിരുന്നു. അതിനുള്ള മറുപടിക്കത്താണ് രാഹുല്‍ ഗാന്ധി ഡിസംബര്‍ 12 ന് അയച്ചത്. എന്നാല്‍ ഡിസംബര്‍ 20-നാണ് പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുടെ മാന്യതയെ ചൂഷണം ചെയ്യുന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല- അദ്ദേഹം വിശദമാക്കി. ലോക കേരള സഭയില്‍ അഴിമതിയും ധൂര്‍ത്തുമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ ഒരു യുഡിഎഫുകാരനും പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡ് തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു

0
ഡെറാഡൂൺ : ഉത്തരകാശി തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. നിലവിലെ രക്ഷാകുഴല്‍ മുന്നോട്ട്...

ജീവിതം ദുരിതപൂര്‍ണമായിട്ടും സര്‍ക്കാര്‍ ഞങ്ങളെ അവഗണിക്കുന്നു ; സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍

0
പത്തനംതിട്ട :  ആയിരകണക്കിന്‌ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം പാകം ചെയ്‌ത്‌ വിളമ്പുന്ന തങ്ങള്‍...

യാത്രക്കാരുടെ എണ്ണത്തിൽ വർധനയുമായി ഹമദ് വിമാനത്താവളം

0
ദോഹ : ഒക്‌ടോബറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 40...

കുസാറ്റ് ദുരന്തം : താൽകാലിക വിസിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

0
തിരുവനന്തപുരം : കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...