തിരുവല്ല : 127-ാം മത് മാരാമണ്‍ കണ്‍വെന്‍ഷന് ഫെബ്രുവരി 13 മുതല്‍ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. മാര്‍ത്തോമ സഭയുടെ ചുമതലയില്‍ മാര്‍ത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 13 മുതല്‍ 20 വരെ പമ്പ മണല്‍പ്പുറത്ത് നടക്കുന്ന 127-ാം മത് മാരാമണ്‍ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ വിജയത്തിനായി സബ് കമ്മിറ്റികള്‍ തെരഞ്ഞെടുത്തു.
റവ.ജിജി മാത്യൂസ് (ജനറല്‍ കണ്‍വീനര്‍), അനീഷ് കുന്നപ്പുഴ, അജി അലക്‌സ്, ലിറ്റീഷ തോമസ്, സെന്‍ മോന്‍ വി ഫിലിപ്പ്, സജി വളവിനാല്‍, ഷിജു അലക്‌സ്, റവ.ജോജി തോമസ്, മാത്യു ടി ഏബ്രഹാം, സാലി ലാലു, അജി അലക്‌സ്, റവ.സജി പി സൈമണ്‍, ജേക്കബ് ശാമുവേല്‍, റവ.ജോജി തോമസ്, റവ.അലക്‌സ് കെ ചാക്കോ, ഡോ.ജോര്‍ജ് മാത്യു, റവ.അശീഷ് തോമസ് ജോര്‍ജ്, കെ.ഷിജു അലക്‌സ്, ഡാനിയല്‍ തോമസ്, റവ.ജോണ്‍ മാത്യു, റവ.ജേക്കബ് തോമസ്, പ്രൊഫ.ഡോ.കെ.ഡാനിയേല്‍ കുട്ടി, റവ.ഷിജു റോബര്‍ട്ട്, റവ.മോന്‍സി പി ജേക്കബ്, റവ.സജി പി.സി എന്നിവരെ വിവിധ കമ്മറ്റി കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. മണല്‍പ്പരപ്പിലേക്കുള്ള താല്‍ക്കാലിക പാലങ്ങളുടെ പണി ഉടന്‍ ആരംഭിക്കും. പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ആവശ്യമായ ഓലകള്‍ നല്‍കുന്നതിനും താല്പപര്യമുള്ളവര്‍ ഡിസംബര്‍ 30 ന് മുമ്പായി സുവിശേഷ പ്രസംഗസംഘം ഓഫീസില്‍ അറിയിക്കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു