പുതുവത്സരത്തില്‍ കോവളത്ത് സഞ്ചാരികള്‍ക്കായി ഹെലികോപ്റ്റര്‍ യാത്ര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുതുവത്സരത്തില്‍ കോവളത്ത് സഞ്ചാരികള്‍ക്കായി ഹെലികോപ്റ്റര്‍ യാത്രാവിരുന്നൊരുക്കുന്നു. ഡിസംബര്‍ 29, 30, 31, ജനുവരി ഒന്ന് തീയതികളില്‍ കോവളത്തിന്റേയും അറബിക്കടലിന്റേയും അനന്തപുരിയുടേയും ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്. ഹെലികോപ്റ്റര്‍ ടൂറിസം സാധ്യത മുന്നില്‍ക്കണ്ടാണു ഡി.ടി.പി.സി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒന്നിച്ചു കുറഞ്ഞ ചെലവില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ പദ്ധതി വഴി കഴിയും. വിദേശരാജ്യങ്ങളില്‍ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റര്‍ യാത്രയാണു വളരെ കുറഞ്ഞ ചിലവില്‍ കോവളത്ത് അവതരിപ്പിക്കുന്നത്.

പ്രമുഖ ടൂര്‍ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പുമായി സഹകരിച്ചാണു ഡി.ടി.പി.സി പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ഹെലികോപ്റ്റര്‍ ടൂറിസത്തിന് സംസ്ഥാനത്ത് വലിയസാധ്യതയാണുള്ളതെന്നും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഷാരോണ്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9961041869, 9961116613.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....