ബൈ​ക്കി​ല്‍​നി​ന്ന് 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

പാ​ണ്ടി​ക്കാ​ട് : ടൗ​ണി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട ബൈ​ക്കി​ല്‍​നി​ന്ന് 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. പോ​രൂ​ര്‍ വീ​ത​ന​ശ്ശേ​രി പ​ടി​ഞ്ഞാ​റ​യി​ല്‍ ജ​യ​പ്ര​കാ​ശി​നെ​യാ​ണ് (43) സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ പി.​റ​ഫീ​ഖ്, എ​സ്.​ഐ ഇ.​എ അ​ര​വി​ന്ദ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഈ​മാ​സം 15 നാ​ണ് സം​ഭ​വം. പാ​ണ്ടി​ക്കാ​ട്ടെ സ്വ​ര്‍​ണാ​ഭ​ര​ണ ശു​ദ്ധീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ കി​ഷോ​ര്‍ രാ​ത്രി ഒ​മ്പ​തി​ന് ഒ​റ​വം​പു​റ​ത്തെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കും​വ​ഴി ക​ട​യി​ല്‍​നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ഇ​റ​ങ്ങി​യ ത​ക്ക​ത്തി​ന് ബൈ​ക്കി​ല്‍ തൂ​ക്കി​യി​രു​ന്ന സ്വ​ര്‍​ണ​മ​ട​ങ്ങി​യ ക​വ​ര്‍ മോ​ഷ്ടി​​ച്ചെ​ന്നാ​ണ് കേ​സ്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും സ്വ​ര്‍​ണ​പ്പ​ണി​ശാ​ല​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജ​യ​പ്ര​കാ​ശി​നെ​ക്കു​റി​ച്ച്‌ വി​വ​രം ല​ഭി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന ശേ​ഷം ജ​യ​പ്ര​കാ​ശ് ത‍‍െന്‍റ ക​ട തു​റ​ന്നി​രു​ന്നി​ല്ല എ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. മോ​ഷ്ടി​ച്ച സ്വ​ര്‍​ണ​വും ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മോ​ഷ​ണ​ത്തി​ന് സ​ഹാ​യം ന​ല്‍​കി​യ എ​ട​വ​ണ്ണ സ്വ​ദേ​ശി പ്ര​ജി​ത്ത്, പ​ന്നി​പ്പാ​റ സ്വ​ദേ​ശി ശി​ഹാ​സ് എ​ന്നി​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു. സി.​പി.​ഒ ​മാ​രാ​യ പ്ര​ശാ​ന്ത്, ദി​നേ​ശ്, കൃ​ഷ്ണ​കു​മാ​ര്‍, മ​നോ​ജ്, ഷ​മീ​ര്‍, മി​ര്‍​ഷാ​ദ് കൊ​ല്ലേ​രി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...