127ാമത് മാരാമണ്‍ കണ്‍വന്‍ഷന് പ്രാരംഭം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന് പ്രാരംഭം കുറിച്ചു. പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ മലങ്കര മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ അഭി. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ സഭയിലെ പിതാക്കന്മാരും സഹോദരീ സഭകളിലെ പിതാക്കന്മാരും വൈദീകരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ വിശ്വാസസമൂഹം 127-ാമത് ഉത്ഘാടനയോഗത്തിന് സാക്ഷ്യം വഹിച്ചു.

ഫെബ്രുവരി 20 തീയതി വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ സഭയിലെ ബിഷപ്പുമാരെക്കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പ് ദിലോരാജ് ആര്‍. കനകസാബെ- ശ്രീലങ്ക (ആംഗ്ലിക്കന്‍ ബിഷപ്പ്, കൊളംബോ), റവ.ഡോ.ജോണ്‍ സാമുവേല്‍ പൊന്നുസാമി-ചെന്നൈ (ഗുരുകുല്‍ സെമിനാരി അദ്ധ്യാപകന്‍), റവ.അസിര്‍ എബനേസര്‍- (നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി), ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, മാര്‍ ഔഗേന്‍ കുര്യാക്കോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാന്‍, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്താ എന്നിവര്‍ മുഖ്യ പ്രസംഗകരാണ്.

കോവിഡ് ഇളവുകളുടെ ആനുകൂല്യം ഉള്‍ക്കൊണ്ട് 1500 പേര്‍ക്കാണ് ഓരോ യോഗങ്ങളിലും പങ്കെടുക്കാന്‍ സാധിക്കുന്നത്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിട ക്രമീകരണമാണ് പന്തലിനുള്ളില്‍.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10.00 നും വൈകീട്ട് 05.00 നും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി സംയുക്ത ബൈബിള്‍ ക്ലാസ്സുകളും ഈ ദിവസങ്ങളില്‍ നടക്കും. കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30 ഓണ്‍ലൈനായി നടത്തും. 17-ാം തീയതി ബുധനാഴ്ച രാവിലെ 10.00 ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ പെങ്കടുക്കും.

യുവവേദി യോഗങ്ങള്‍ വ്യാഴം മുതല്‍ ശനി വരെ 3.30 ന് നടക്കും. പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഐഎഎസ്, ഡോ.വി.എസ്. പ്രിയ, പത്മശ്രീ ശോശാമ്മ വര്‍ക്കി, ഡോ.വിനില്‍ പോള്‍ എന്നിവര്‍ യുവവേദി യോഗങ്ങളില്‍ പ്രസംഗിക്കും. കണ്‍വന്‍ഷനു സഭയുടെ സംഗീത വിഭാഗം ആയ ഉടങ&ഇ യുടെ നേതൃത്വത്തില്‍ ഗായക സംഘം മനോഹര ഗാനങ്ങള്‍ ആലപിക്കുന്നു. പൂര്‍ണ്ണസമയ സുവിശേഷവേലയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള 12 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിഷ്ഠാശുശ്രൂഷ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ ശനിയാഴ്ച രാവിലെ 7.30 ന് നടക്കും. അഭിവന്ദ്യ തിരുമേനിമാര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ക്രമീകരണങള്‍ നടത്തി വരുന്നു. യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ചാണ് കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നത്. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങളില്‍ കണ്‍വന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു നടപ്പാക്കുന്നു.

ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് ക്രമീകരിക്കുന്നത്. 1888 ല്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായും സംഘം പ്രസിഡന്റ് ഡോ.യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്തായും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ.ജിജി മാത്യുസ് ജനറല്‍ കണ്‍വീനറായുള്ള സബ് കമ്മറ്റികള്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സഭയുടെയും ഭദ്രാസനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളും സ്റ്റാളുകളും കണ്‍വന്‍ഷന്‍ നഗറില്‍ പ്രവര്‍ത്തിക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...