മുംബൈ: ഒ.ബി.സിയിൽ ഉൾപ്പെടുത്തി തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മറാത്ത സമുദായം വീണ്ടും രംഗത്ത്. ജൽനയിൽ മറാത്ത നേതാവ് മനോജ് ജാരൻഗെ പാട്ടീൽ ശനിയാഴ്ച വീണ്ടും ഉപവാസം ആരംഭിച്ചു. മറാത്ത പ്രക്ഷോഭം നടന്ന സംസ്ഥാനത്തെ മറാത്ത്വാട മേഖലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം എട്ടുനിലയിലാണ് പൊട്ടിയത്. എട്ടിൽ ഏഴു സീറ്റും ഇൻഡ്യ ബ്ലോക്ക് നേടി. കേന്ദ്രമന്ത്രി റാവുസാഹെബ് ദാൻവെ, മുൻ മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ എന്നിവരടക്കം വൻമരങ്ങളാണ് മറാത്ത രോഷത്തിൽ കടപുഴകിയത്. ഷിൻഡെ പക്ഷ ശിവസേന മത്സരിച്ച ഔറംഗാബാദ് സീറ്റ് മാത്രമാണ് എൻ.ഡി.എക്ക് ആശ്വാസം. ഇവിടെ സിറ്റിങ് എം.പി മജ്ലിസ് പാർട്ടിയുടെ ഇംത്യാസ് ജലീൽ വോട്ട് പിടിച്ചതോടെ ഉദ്ധവ് പക്ഷ ശിവസേന പിറകിലായി. ജൽനയിൽ തുടർച്ചയായ ആറാം ജയമെന്ന ദാൻവെയുടെ സ്വപ്നമാണ് തകർന്നത്. മുണ്ടെയുടെ കുടുംബ തട്ടകമായി അറിയപ്പെടുന്ന ബീഡിൽ ആറായിരത്തിലേറെ വോട്ടിന് പങ്കജ തോറ്റു. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അശോക് ചവാന്റെ തട്ടകമായ നാന്ദഡും ബി.ജെ.പിയെ കൈവിട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























