അപകടം പതിയിരിക്കുന്ന മറയൂർ – മൂന്നാർ റോഡിൽ സുരക്ഷയ്ക്കായി ‘മരക്കൊമ്പ് ‘

For full experience, Download our mobile application:
Get it on Google Play

മറയൂർ : അപകടം പതിയിരിക്കുന്ന മറയൂർ മൂന്നാർ റോഡിൽ താൽക്കാലിക സുരക്ഷയ്ക്കായി ‘മരക്കൊമ്പ്’. മറയൂർ മൂന്നാർ റോഡ് നവീകരിച്ചെങ്കിലും റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കാണാത്ത രീതിയിലാണ് വശങ്ങളിൽ കല്ലുകൾ അടർന്നും മണ്ണിടിച്ചിലുണ്ടായും ഇടിഞ്ഞുവീഴാറായ നിലയിൽ സംരക്ഷണ ഭിത്തികൾ ഉള്ളത്. പൊട്ടിപ്പൊളിഞ്ഞ റോഡ് 2018 ൽ പുനർനിർമാണം ആരംഭിച്ച് ആധുനിക രീതിയിലുള്ള ബിഎംബിസി ടാറിങ് ചെയ്തു.

ഇപ്പോൾ വശങ്ങളിൽ ഇടിയാതിരിക്കാൻ സംരക്ഷണഭിത്തി കെട്ടിയുയർത്തുന്നുണ്ട്. ‌എന്നാൽ പല ഭാഗങ്ങളിലും പഴയ സംരക്ഷണഭിത്തി ഇടിഞ്ഞു വീഴുന്ന നിലയിലും സംരക്ഷണഭിത്തി നിർമിക്കാതെ ടാറിങ് ചെയ്തിരിക്കുന്ന അടിഭാഗത്ത് പെട്ടെന്ന് തിരിച്ചറിയാത്ത രീതിയിലുള്ള മണ്ണിടിച്ചിലാണുള്ളത്. ഇത് യാത്രയ്ക്കിടെ വാഹനത്തിന്റെ ഭാരത്തിൽ ഇടിഞ്ഞ് അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്. നിലവിൽ തലയാർ കടുക്മുടി ഭാഗത്താണ് ഇത്തരത്തിലുള്ള മണ്ണിടിച്ചിലിൽ വാഹനങ്ങൾ കയറാതിരിക്കാൻ മരക്കൊമ്പ് വെച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...