ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ എംഎൽഎ നിലപാട് വ്യക്തമാക്കണം ; കോൺഗ്രസ് മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഭരണഘടനയെ അപഹസിച്ചു പ്രസംഗിച്ചതിന്‍റെ പേരില്‍ രാജി വെച്ച മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനുശേഷം ഒരാഴ്ച പിന്നിട്ടിട്ടും ഇക്കാര്യത്തിൽ വിശദീകരണം നൽകാത്ത സാഹചര്യത്തിൽ റാന്നി എം.എല്‍.എ പ്രമോദ് നാരായണൻ കേസിൽ കൂട്ടൂപ്രതിയാണെന്നു കേരളാ കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗത്തിനുശേഷം മല്ലപ്പള്ളി വേദിയിൽ പ്രസംഗിച്ച എം.എൽ.എ.യ്ക്ക് അവിടെവെച്ചു തന്നെ അക്കാര്യം വ്യക്തമാക്കാമായിരുന്നു. പ്രശ്നം വിവാദമായതിനു ശേഷവും തന്നെ പരാമർശിച്ചതിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമാക്കാൻ അവസരം ഉണ്ടായിരുന്നു. ഭരണഘടനയെ ആക്ഷേപിക്കുന്നത് മൂന്നുവർഷം തടവു ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെ ഇതൊന്നും ചെയ്യാതെ മൗനം അവലംബിക്കുന്നത് കുറ്റകൃത്യത്തിന്റ കാഠിന്യം വർദ്ധിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് എം.എൽ.എ മാപ്പു പറയണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യു. ഡി. എഫ്. റാന്നി നിയോജനം കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അജു വളഞ്ഞം തുരുത്തിൽ അദ്ധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ കെ.ഇ അബുദുൾ റഹമാൻ സാഹിബ്, സജി നെല്ലുവേലിൽ, സനോജ് മേമന, സമദ് മേപ്രത്ത്, പ്രകാശ് തോമസ്, ടി.കെ സാജു, കെ ജയവർമ്മ ,സജി ഇടുക്കള,എബ്രഹാം മാത്യു പനച്ചമൂട്ടിൽ, സതീഷ് പണിക്കർ , ലാലു ജോൺ,കട്ടൂർ അബ്ദുൾ സലാം, പ്രകാശ് കുമാർ ചരളേൽ, രാജു മരുതിക്കൽ, സി.കെ ബാലൻ, അരോൺ ബിജിലി പനവേലിൽ, എ.ജി ആനന്ദൻ പിള്ള, ഷാജി നെല്ലിമൂട്ടിൽ, രാജൻ നീറം പ്ലാക്കൽ, കൊച്ചുമോൻ വടക്കേതിൽ, ജെസി അലക്സ്, അന്നമ്മ തോമസ്, എം.എസ് സുജ, റൂബി കോശി, സജീർ പേഴുംപാറ, അസീസ് ചുങ്കപ്പാറ, എ.കെ ലാലു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...