തിരുവല്ലയിൽ മറൈന്‍ എക്‌സ്‌പോ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോയുടെ ഉദ്ഘാടനം ചലചിത്രതാരം രജീഷ വിജയന്‍ നിര്‍വ്വഹിച്ചു. ചലചിത്ര സീരിയല്‍ താരം മുകേഷ് എം. നായര്‍, പുഷ്പഗിരി സി.ഇ.ഒ ഫാ. ഫിലിപ്പ് പയ്യമ്പള്ളിൽ, അഡ്വ. വറുഗീസ് മാമ്മന്‍, ഈപ്പന്‍ കുര്യന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ, ശ്രീനിവാസ് പുറയാറ്റ്, മാത്യൂസ് ചാലക്കുഴി, പ്രകാശ് കുമാര്‍, എം.കെ. വര്‍ക്കി, പി. എസ്.നിസ്സാമുദീൻ, മാത്യൂസ് കെ ജേക്കബ്, രഞ്ജിത് ഏബ്രഹാം, ബിനു എബ്രഹാം കോശി, അബിൻ ബക്കർ, ആർ ജനാർദ്ദനൻ എന്നിവര്‍ പ്രസംഗിച്ചു.

തിരുവല്ല നഗരസഭ ഗ്രൗണ്ടില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന മറൈന്‍ എക്‌സ്‌പോയില്‍ 250 അടി നീളത്തിലുള്ള ടണലില്‍ അണ്ടര്‍വാട്ടര്‍ മറൈന്‍ അക്വാഷോ, സ്‌കൂബാ ഡൈവ്, മത്സ്യകന്യകകള്‍ എന്നിവയും 100 ല്‍പരം ഇനങ്ങളിലുള്ള ഒരു ലക്ഷത്തിൽ പരം കടല്‍ മത്സ്യങ്ങളും മറ്റു ജീവികളും ഉണ്ടാകും. വീട്ടിലേക്കാവശ്യമുള്ള എല്ലാവിധ സാധനങ്ങളും ലഭിക്കുവാനായി 150 ഓളം എ സി , നോൺ എ സി സ്റ്റാളുകളും 5000 ച.അടിയില്‍ എല്ലാവിധ രുചികരമായ വിഭവങ്ങളുമായി വിശാലമായ ഫുഡ്‌കോര്‍ട്ട്, വിപുലമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗാര്‍ഡന്‍ നഴ്‌സറി, സെൽഫി ഫോട്ടോ കോര്‍ണര്‍ എന്നിവയും മേളയുടെ പ്രത്യേകതയാണ്. പൊതുജനങ്ങള്‍ക്കായുള്ള പ്രവേശനം ഏപ്രില്‍ 10 ബുധനാഴ്ച മുതല്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...