സിപിഎം നേതാവിന്റെ മകനെതിരെ വിവാഹ തട്ടിപ്പ് ആരോപണവുമായി യുവതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സിപിഎം നേതാവിന്റെ മകനെതിരെ വിവാഹ തട്ടിപ്പ് ആരോപണവുമായി യുവതി. മീനടം സ്വദേശിയായ യുവതിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കോട്ടയം മീനടം ലോക്കല്‍ കമ്മിറ്റി അംഗമായ മേരി രവീന്ദ്രന്റെ മകന്‍ സുമേഷ് രവീന്ദ്രനെതിരെയാണ് യുവതി രംഗത്തെത്തിയത്. 2020 ഡിസംബര്‍ 27 ന് മീനടം ട്രിനിറ്റി സെന്ററില്‍ വെച്ചായിരുന്നു യുവതിയുടേയും സുമേഷിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സുമേഷ് യുവതിയുമായി അകലം പാലിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുമേഷ് വടവാതൂരില്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം കഴിയുകയാണെന്ന് യുവതി കണ്ടെത്തി.

ഇതോടെ വിവാഹത്തട്ടിപ്പില്‍ പാര്‍ട്ടി ഇടപെടല്‍ ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തി. പിന്നാലെ പാര്‍ട്ടി നേതാക്കള്‍ എത്തി പ്രാദേശികമായി ഇരു വിഭാഗങ്ങളേയും വിളിച്ച്‌ ചര്‍ച്ച നടത്തി. പെണ്‍കുട്ടിയില്‍ നിന്നും വാങ്ങിയെടുത്ത സ്വര്‍ണാഭരണം അടക്കം മടക്കി നല്‍കാമെന്ന് സുമേഷും അമ്മ മേരിയും മറുപടി നല്‍കി. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

വിവാഹ തട്ടിപ്പ് ബോധ്യപ്പെട്ടതോടെ മണര്‍കാട് പോലീസിനും പിന്നീട് പാമ്പാടി പോലീസിനും യുവതിയും കുടുംബവും പരാതി നല്‍കി. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ആദ്യം പോലീസ് തയ്യാറായില്ല. പിന്നീട് കോടതിയെ സമീപിച്ചതാണ് കേസ് അന്വേഷണത്തിനുള്ള അനുമതി കുടുംബം നേടിയെടുത്തത്. ഏപ്രില്‍ മാസത്തില്‍ സുമേഷിനെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും പോലീസ് പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല.

എല്ലാ ദിവസവും ഫേസ്ബുക്കില്‍ രാഷ്‌ട്രീയ പോസ്റ്റുകള്‍ പങ്കുവെയ്‌ക്കുന്ന സുമേഷിനെ കണ്ടെത്താന്‍ കഴിയിയില്ലെന്ന് പോലീസ് പറയുന്നത് വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നാണ് യുവതിയും കുടുംബവും ആരോപിക്കുന്നത്. പാര്‍ട്ടി നേതാവായ മേരി രണ്ടാം പ്രതിയായ കേസില്‍ തുടര്‍ നടപടി എടുക്കാത്തത് പാര്‍ട്ടിയുടെ ഇടപെടല്‍ കൊണ്ടാണോ എന്ന് സംശയിക്കുന്നതായും പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...