കൊല്ലം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്താൻ ശ്രമിച്ച വധുവിന്റെ അച്ഛൻ അറസ്റ്റിൽ. പള്ളിത്തോട്ടം ജോനകപ്പുറം സ്വദേശിയാണ് അറസ്റ്റിലായത്. അമ്മച്ചിവീട് ജങ്‌ഷനടുത്തുള്ള ഓഡിറ്റോറിയത്തിൽ ഒട്ടേറെ ആളുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൊല്ലം വെസ്റ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അനുവദനീയമായതിലുമധികം ആളുകൾ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത് കണ്ടെത്തിയത്. ആളുകളെ പിരിച്ചുവിടുകയും വധുവിന്റെ അച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിവാഹത്തിനു വന്ന ആൾക്കാരെ പോലീസ് താക്കീത് നൽകി മടക്കിയയച്ചു.
കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം ; വധുവിന്റെ അച്ഛൻ അറസ്റ്റിൽ
RECENT NEWS
Advertisment