രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീയോട് വിവാഹാഭ്യര്‍ത്ഥന ; നിരസിച്ചപ്പോള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തിൽ ഇമാം അറസ്റ്റില്‍. അസമിലെ ജോര്‍ഹട്ടിലെ നാത്തുൻമതി മസ്ജിദിലെ ഇമാൻ അബ്ബാസ് ഖാനാണ് അറസ്റ്റിലായത്. ഭര്‍ത്താവ് മരിച്ചുപോയ രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും ഇമാൻ അബ്ബാസ് ഖാൻ പറഞ്ഞിരുന്നു. യുവതി ഈ വിവാഹ വാഗ്ദാനം നിരസിച്ചതോടെ പ്രകോപിതനായ ഇമാൻ അബ്ബാസ് ഖാൻ യുവതിയെ ആക്രമിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി മരിയാനി ടൗണിലെ യുവതിയുടെ വീട്ടില്‍ ചെന്ന ഇയാൾ യുവതിയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഇമാൻ യുവതിയെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ഇമാൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ യുവതിയെ ജോര്‍ഹട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു . യുവതി അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...