പാക് സ്വദേശിയെ ഓൺലൈനായി വിവാഹം കഴിച്ചു ; താനെ സ്വദേശിയായ യുവതിക്കെതിരെ പോലീസ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

മുംബയ്: പാക് സ്വദേശിയെ ഓൺലൈനായി വിവാഹം കഴിച്ച മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് അന്വേഷണം. ഭർത്താവിനെ കാണുന്നതിന് പാകിസ്ഥാനിൽ പോകാൻ വ്യാജരേഖകൾ ചമച്ചതിനാണ് യുവതിക്കെതിരെ അന്വേഷണം നടക്കുന്നത്. ജൂലായ് 17ന് പാകിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ യുവതി പൊലീസ് നിരീക്ഷണത്തിലാണ്.നാട്ടിലെത്തിയ ശേഷമാണ് നഗ്മ പാകിസ്ഥാനിൽ നിന്ന് മടങ്ങിയ കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. നഗ്മ നൂർ മക്‌സൂദ് അലി സനം ഖാൻ റൂഖ് എന്നാണ് രേഖകളിൽ യുവതിയുടെ പേരെന്ന് പോലീസ് പറയുന്നു. 2021ലാണ് പാകിസ്ഥാനിലെ അബോട്ടാബാദ് സ്വദേശിയായ ബാബർ ബഷീറുമായി യുവതി പ്രണയത്തിലാകുന്നത്.

ഫേസ്‌ബുക്കിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. വിവാഹത്തിനായി പാകിസ്ഥാൻ വിസയ്ക്ക് യുവതി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 2024 ഫെബ്രുവരിയിൽ ഇരുവരും ഓൺലൈനായി വിവാഹം കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ വ്യാജ ആധാർ കാർഡും തെറ്റായ രേഖകളും ഉപയോഗിച്ച് യുവതി പാകിസ്ഥാനിൽ പോയി തിരികെ ഇന്ത്യയിലെത്തിയെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...