Monday, March 31, 2025 8:18 am

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂര്‍ – മാവേലിക്കര ഭദ്രാസന കണ്‍വന്‍ഷന്‍ ജനുവരി 22 മുതല്‍ 26 ഞായറാഴ്ച വരെ ആറാട്ടുപുഴയില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മലങ്കര മാർത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസന കണ്‍വന്‍ഷന്‍ 2020 ജനുവരി 22 ബുധനാഴ്ച മുതല്‍ 26 ഞായറാഴ്ച വരെ ആറാട്ടുപുഴയില്‍ നടക്കും.  ഡോ. സഖറിയാസ് മാര്‍ തെയോഫിലസ് സഫ്രഗന്‍ മെത്രാപ്പോലീത്താ സ്മാരക തരംഗം മിഷന്‍ ആക്ഷന്‍ സെന്ററില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന പന്തലിലാണ് കണ്‍വന്‍ഷന്‍ നടക്കുക. ഭദ്രാസനത്തിലെ 92 ഇടവകകളുടെ സഹകരണത്തിലാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്.

22-ാം തീയതി വൈകിട്ട് 6.30 ന് മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂര്‍ – മാവേലിക്കര ഭദ്രാസന എപ്പിസ്‌കോപ്പാ തോമസ് മാര്‍ തിമഥിയോസ്  അദ്ധ്യക്ഷത വഹിക്കും. പ്രാരംഭ യോഗത്തില്‍ റവ. ജോര്‍ജ്ജ് വര്‍ഗീസ് പുന്നയ്ക്കാട് പ്രസംഗിക്കും. വ്യാഴം, വെളളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 നുളള പൊതുയോഗങ്ങളില്‍ യഥാക്രമം റവ. ബേബി ജോണ്‍, റവ. എ. റ്റി. തോമസ്, റവ. കെ. തോമസ് എന്നിവര്‍ പ്രസംഗിക്കും.

വെളളിയാഴ്ച രാവിലെ 10 മണിക്ക് സുവിശേഷ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിലുളള പൊതുയോഗത്തില്‍ റവ. ഡോ. പി. പി. തോമസും, ഉച്ചകഴിഞ്ഞ് 3.00 മണിക്ക് മിവായുടെയും കരുതലിന്റെയും സംയുക്ത യോഗത്തില്‍ റവ. വര്‍ഗീസ് ഏബ്രഹാമും പ്രസംഗിക്കും.

ശനിയാഴ്ച രാവിലെ 8.00 മണിക്ക് നടക്കുന്ന സമര്‍പ്പിക്കപ്പെട്ട കുട്ടികളുടെ യോഗം, 10 മണിക്ക് ഭദ്രാസന സന്നദ്ധ സുവിശേഷകസംഘത്തിന്റെ ആഭിമുഖ്യത്തിലുളള പൊതു യോഗത്തില്‍ റവ. പി. എസ്. തോമസും ഉച്ചകഴിഞ്ഞ് 4.00 മണിക്ക് ഭദ്രാസന യുവജന സമ്മേളനത്തില്‍ റവ. തോമസ് റിനു വര്‍ഗീസും പ്രസംഗിക്കും.

ഞായറാഴ്ച രാവിലെ 8.00 മണിക്ക് കണ്‍വന്‍ഷന്‍ നഗറില്‍ തിരുവനന്തപുരം -കൊല്ലം ഭദ്രാസന അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്‌കോപ്പായുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന ശുശ്രൂഷ ഉണ്ടായിരിക്കും. 11.00 മണിക്കുളള സമാപനയോഗം ഭദ്രാസന കുടുംബസംഗമമായി നടത്തും. തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌ക്കോപ്പാ സമാപനസന്ദേശം നല്‍കും. യോഗങ്ങളില്‍ ഭദ്രാസന ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.

തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌ക്കോപ്പാ, വികാരി ജനറാള്‍ റവ. ഡോ. ജയന്‍ തോമസ്, ഭദ്രാസന സെക്രട്ടറി റവ. തോമസ് ജോര്‍ജ്ജ് (മാരാമണ്‍), ഭദ്രാസന ട്രഷറാര്‍ ജിജി മാത്യു സ്‌കറിയ, പബ്ലിസിറ്റി കണ്‍വീനര്‍ മോഡി പി. ജോര്‍ജ്ജ് പത്തിയൂര്‍, കോശി ജോര്‍ജ്ജ് എന്നിവര്‍  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റോഡരികില്‍ വാഹനം നിർത്തിയതിനെച്ചൊല്ലി തർക്കത്തിനിടയിൽ യുവാവിന് കുത്തേറ്റു

0
പാലക്കാട്: റോഡരികില്‍ വാഹനം നിർത്തിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ പാലക്കാട് യുവാവിന് കുത്തേറ്റു....

സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിക്ക് സാധ്യതയേറുന്നു

0
ദില്ലി : സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിക്ക്...

ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ ഇസാര്‍ എയ്റോസ്പേസ് വിക്ഷേപിച്ച റോക്കറ്റ് 40 സെക്കന്‍ഡിനുള്ളില്‍ തകര്‍ന്നുവീണു

0
ബര്‍ലിന്‍: ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ ഇസാര്‍ എയ്റോസ്പേസ് വിക്ഷേപിച്ച റോക്കറ്റ് 40 സെക്കന്‍ഡിനുള്ളില്‍...

സംസ്ഥാനത്ത് ഇന്ന് താപനില മൂന്ന് ഡി​ഗ്രി വരെ ഉയർന്നേക്കാം ; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ...