മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂര്‍ – മാവേലിക്കര ഭദ്രാസന കണ്‍വന്‍ഷന്‍ ജനുവരി 22 മുതല്‍ 26 ഞായറാഴ്ച വരെ ആറാട്ടുപുഴയില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മലങ്കര മാർത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസന കണ്‍വന്‍ഷന്‍ 2020 ജനുവരി 22 ബുധനാഴ്ച മുതല്‍ 26 ഞായറാഴ്ച വരെ ആറാട്ടുപുഴയില്‍ നടക്കും.  ഡോ. സഖറിയാസ് മാര്‍ തെയോഫിലസ് സഫ്രഗന്‍ മെത്രാപ്പോലീത്താ സ്മാരക തരംഗം മിഷന്‍ ആക്ഷന്‍ സെന്ററില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന പന്തലിലാണ് കണ്‍വന്‍ഷന്‍ നടക്കുക. ഭദ്രാസനത്തിലെ 92 ഇടവകകളുടെ സഹകരണത്തിലാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്.

22-ാം തീയതി വൈകിട്ട് 6.30 ന് മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂര്‍ – മാവേലിക്കര ഭദ്രാസന എപ്പിസ്‌കോപ്പാ തോമസ് മാര്‍ തിമഥിയോസ്  അദ്ധ്യക്ഷത വഹിക്കും. പ്രാരംഭ യോഗത്തില്‍ റവ. ജോര്‍ജ്ജ് വര്‍ഗീസ് പുന്നയ്ക്കാട് പ്രസംഗിക്കും. വ്യാഴം, വെളളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 നുളള പൊതുയോഗങ്ങളില്‍ യഥാക്രമം റവ. ബേബി ജോണ്‍, റവ. എ. റ്റി. തോമസ്, റവ. കെ. തോമസ് എന്നിവര്‍ പ്രസംഗിക്കും.

വെളളിയാഴ്ച രാവിലെ 10 മണിക്ക് സുവിശേഷ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിലുളള പൊതുയോഗത്തില്‍ റവ. ഡോ. പി. പി. തോമസും, ഉച്ചകഴിഞ്ഞ് 3.00 മണിക്ക് മിവായുടെയും കരുതലിന്റെയും സംയുക്ത യോഗത്തില്‍ റവ. വര്‍ഗീസ് ഏബ്രഹാമും പ്രസംഗിക്കും.

ശനിയാഴ്ച രാവിലെ 8.00 മണിക്ക് നടക്കുന്ന സമര്‍പ്പിക്കപ്പെട്ട കുട്ടികളുടെ യോഗം, 10 മണിക്ക് ഭദ്രാസന സന്നദ്ധ സുവിശേഷകസംഘത്തിന്റെ ആഭിമുഖ്യത്തിലുളള പൊതു യോഗത്തില്‍ റവ. പി. എസ്. തോമസും ഉച്ചകഴിഞ്ഞ് 4.00 മണിക്ക് ഭദ്രാസന യുവജന സമ്മേളനത്തില്‍ റവ. തോമസ് റിനു വര്‍ഗീസും പ്രസംഗിക്കും.

ഞായറാഴ്ച രാവിലെ 8.00 മണിക്ക് കണ്‍വന്‍ഷന്‍ നഗറില്‍ തിരുവനന്തപുരം -കൊല്ലം ഭദ്രാസന അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്‌കോപ്പായുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന ശുശ്രൂഷ ഉണ്ടായിരിക്കും. 11.00 മണിക്കുളള സമാപനയോഗം ഭദ്രാസന കുടുംബസംഗമമായി നടത്തും. തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌ക്കോപ്പാ സമാപനസന്ദേശം നല്‍കും. യോഗങ്ങളില്‍ ഭദ്രാസന ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.

തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌ക്കോപ്പാ, വികാരി ജനറാള്‍ റവ. ഡോ. ജയന്‍ തോമസ്, ഭദ്രാസന സെക്രട്ടറി റവ. തോമസ് ജോര്‍ജ്ജ് (മാരാമണ്‍), ഭദ്രാസന ട്രഷറാര്‍ ജിജി മാത്യു സ്‌കറിയ, പബ്ലിസിറ്റി കണ്‍വീനര്‍ മോഡി പി. ജോര്‍ജ്ജ് പത്തിയൂര്‍, കോശി ജോര്‍ജ്ജ് എന്നിവര്‍  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...