Saturday, February 1, 2025 11:13 pm

ലൈഫ് ലൈൻ ഹെൽത്ത് പാക്കേജിന് മാർത്തോമാ മെത്രാപ്പോലീത്ത തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ലൈഫ് ലൈൻ ഹെൽത്ത് പാക്കേജിന് മാർത്തോമാ മെത്രാപ്പോലീത്ത തുടക്കം കുറിച്ചു. നിർമ്മിതബുദ്ധിയുടെയും ഡിജിറ്റൽ സംസ്കാരത്തിന്റെയും ഇക്കാലയളവിൽ ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് എങ്കിലും അതിപ്പോൾ കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നതെന്ന് മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ്സ് മാർത്തോമാ മെത്രാപ്പോലീത്ത പറഞ്ഞു. എന്ത് ആധുനീക മാർഗങ്ങൾ ഉണ്ടായാലും മനുഷ്യന്റെ ബുദ്ധിക്കു പകരം വെക്കാൻ വേറൊന്നും ഉണ്ടാകുമെന്നു കരുതുന്നില്ല. ആരോഗ്യത്തോടെ ഇരിക്കുക, ദീർഘകാലം ജീവിച്ചിരിക്കുക എന്ന ആപ്തവാക്യത്തോടെ അടൂർ ലൈഫ് ലൈൻ ആശുപത്രി ആരംഭിച്ച പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം വരാതിരിക്കാനുള്ള മാർഗങ്ങളാണ് നാം തേടേണ്ടത്. ആരും രോഗി എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരുടെയും ആഗ്രഹം സൗഖ്യമായിരിക്കണം, സന്തോഷമായിരിക്കണം, ജീവിക്കണം, എന്നതായിരിക്കും. എന്നാൽ അതിനു അനുഗുണമല്ലാത്ത സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും മാറ്റിയെടുത്തു ജീവിതത്തെ സ്രേഷ്ടമാക്കി തീർക്കുവാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും മാർത്തോമാ മെത്രാപ്പോലീത്ത പറഞ്ഞു. ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

അടൂർ ഭദ്രാസന സെക്രട്ടറി റവ. ബേബി ജോൺ, അടൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റവ. വര്‍ഗീസ്‌ ജോൺ, ലൈഫ് ലൈൻ ചാപ്ലയിൻ റവ.സി ജോസഫ്, ഭദ്രാസന ട്രഷറാർ അഡ്വ. ബിനു പി രാജൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സാജൻ അഹമ്മദ്, WCC കമ്മീഷൻ ഫോർ ഹെൽത്ത് ആന്റ് ഹീലിംഗ് അംഗവും ലൈഫ് ലൈൻ ഫിസിഷ്യനുമായാ ഡോ.സെലിൻ എബ്രഹാം, ലൈഫ് ലൈൻ ഡയറക്ടർ ഡെയ്സി പാപ്പച്ചൻ, ലൈഫ് ലൈൻ മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, ലൈഫ് ലൈന്‍ സിഇഒ ഡോ.ജോർജ് ചാക്കച്ചേരി എന്നിവർ സംസാരിച്ചു. മുതിർന്നവർക്കും പ്രായമായവർക്കും കുട്ടികൾക്കുമായി 12 വ്യത്യസ്ത പാക്കേജുകളാണ് തുടങ്ങുന്നത്. സീനിയർ സിറ്റിസൺസിനും കൗമാരക്കാർക്കും കുട്ടികളില്ലാത്തര്‍ക്കും പ്രത്യേക പ്ലാനുകളുണ്ട്. കാർഡിയോളജി, കാൻസർ, ഡയബെറ്റീസ് എന്നിവയെ കേന്ദ്രീകരിച്ചും പാക്കേജുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

0
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ...

ഷാപ്പിൽ നിന്ന് കള്ള് കുടിച്ച രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യം ; ആശുപത്രിയിൽ

0
തൃശൂർ: പുന്നയൂർക്കുളം നാക്കോലയിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം...

വീട് നിര്‍മാണത്തിനായി വാങ്ങിയ ഇലക്ട്രിക്കല്‍-പ്ലംബിങ്ങ് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

0
കോഴിക്കോട്: വീട് നിര്‍മാണത്തിനായി വാങ്ങിയ ഇലക്ട്രിക്കല്‍-പ്ലംബിങ്ങ് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ മധ്യവയസ്‌കന്‍...

ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം മാർച്ച് 13ന് നടക്കും

0
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം മാർച്ച്...