തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപോലീത്ത ഡോ .ഗീവർഗീസ് മാർ തിയോഡോഷ്യസിന്റെ സ്ഥാനാരോഹണം നാളെ രാവിലെ 9 ന് വിശുദ്ധ കുർബാനയോടെ തിരുവല്ല പുലാത്തീൻ അരമന ചാപ്പലിൽ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപോലീത്തയുടെ കാർമ്മികത്വത്തിൽ നടക്കും. മുൻപ് നിശ്ചയിച്ചിരുന്ന ശുശ്രുഷ കോവിഡ് പശ്ചാത്തലത്തിൽ മാറ്റി വെയ്ക്കപ്പെടുകയായിരുന്നു. കേവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കക.
കൊല്ലം അഷ്ടമുടി ചക്കാലയിൽ ഡോ. കെ.ജെ ചാക്കോയുടെയും മേരി ചാക്കോയുടെയും മകനായി 1949 ഫെബ്രുവരി 19 നാണ് ജനനം.1973 ഫെബ്രുവരി 24 ന് വൈദികനും 1989 ഡിസംബർ 9 ന് എപ്പിസ്കോപ്പായുമായി ഉയർത്തപ്പെട്ടു.
ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങൾ എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പഠനത്തിന് ഡോക്ടറേറ്റു ലഭിച്ചിട്ടുണ്ട്.
കുന്നംകുളം -മലബാർ, തിരുവനന്തപുരം-കൊല്ലം, ചെന്നൈ- ബംഗളൂരു, മലേഷ്യ ,സിംഗപ്പൂർ, ഓസ്ട്രേലിയ ,നോർത്ത് അമേരിക്ക- യൂറോപ്പ് എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്.