പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സാനിറ്റൈസറും മാസ്‌കും ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. മാര്‍ത്തോമ്മാ യുവജനസഖ്യം ജനറല്‍ സെക്രട്ടറി റവ.സി.ജോണ്‍ മാത്യു, അസിസ്റ്റന്റ് സെക്രട്ടറി ആര്‍.പ്രിന്‍സ് എന്നിവരാണ് സാനിറ്റൈസറും മാസ്‌കും കൈമാറിയത്.
ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള മാസ്‌കുകളും സാനിറ്റൈസറുകളും മാര്‍ത്തോമ്മാ യുവജനസഖ്യം നല്‍കുന്നുണ്ട്. 200, 250 മില്ലി ലിറ്റര്‍ അളവുകളിലുള്ള സാനിറ്റൈസറും ത്രി ലെയര്‍ മാസ്‌കുമാണ് വിതരണം ചെയ്യുന്നത്. കറ്റാനം സെന്റ് തോമസ് മെഡിക്കല്‍ മിഷനിലാണ് സാനിറ്റൈസറും മാസ്‌കും നിര്‍മിക്കുന്നത്.
മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സാനിറ്റൈസറും മാസ്‌കും ജില്ലാ കളക്ടര്‍ക്കു കൈമാറി
RECENT NEWS
Advertisment