മാർത്തോമൻ പൈതൃക സംഗമം : തെക്കൻ മേഖലാ ദീപശിഖാ പ്രയാണം 6ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോട്ടയത്ത്​ നടക്കുന്ന മാർത്തോമൻ പൈതൃക സംഗമത്തിന് മുന്നോടിയായുള്ള തെക്കൻ മേഖലാ ദീപശിഖാ പ്രയാണത്തിന്​ 6ന് തുമ്പമൺ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ സ്വീകരണം നൽകുമെന്ന്​ ഭാരവാഹികൾ  പറഞ്ഞു. 25ന് ഉച്ചക്ക്​ 2 ന് കോട്ടയം എം.ഡി സെമിനാരി അങ്കണത്തിലാണ്​ മാർത്തോമൻ പൈതൃക സംഗമം നടക്കുന്നത്​. തിരുവിതാംകോട് സെന്റ്​ മേരീസ് അരപ്പള്ളിയിൽ നിന്ന് ആരംഭിക്കുന്ന തെക്കൻ മേഖലാ ദീപശിഖാ പ്രയാണം തുമ്പമൺ ഭദ്രാസന അതിർത്തിയായ ആനന്ദപ്പള്ളിയിൽ 6ന്ഉച്ചയ്ക്ക്​ 2.30ന്​ എത്തും. തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രാഹാം മാർ സെറാഫിം, കുറിയാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പോലീത്തഎന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.

തുടർന്ന് ദീപശിഖാ പ്രയാണം കൊടുമൺ മാർ ബഹനാൻ വലിയപള്ളി, ചന്ദനപള്ളി ജംഗ്ഷൻ, ചന്ദനപള്ളി സെന്റ് തോമസ് പള്ളി, പന്ദനപള്ളി സെന്റ് ജോർജ്ജ് വലിയപള്ളി അങ്ങാടിക്കൽ സദനം ജംഗ്ഷൻ, വാഴമുട്ടം മാർ ബഹനാൻ വലിയ പള്ളി, പത്തനംതിട്ട സെൻട്രൽ ജംഗഷൻ ഗാന്ധി സ്ക‌്വയർ വഴി വൈകിട്ട്​ 5ന്​ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ എത്തും. തുടർന്ന്​ നടക്കുന്ന ഭദ്രാസനതല പൊതുസമ്മേളനം ഡോ. യൂഹാനോൻ മാർ ദിയാസ്കോറസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്​ ശേഷം നന്നുവക്കാട് സെന്റ് ഗ്രീഗോറിയോസ് വലിയപള്ളി, വര്യാപുരം സെന്റ് ഗ്രീഗോറിയോസ് പള്ളി, കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളി, വഞ്ചിത്ര മാർ ബസ്ഹാനനിയ പള്ളി, കോഴഞ്ചേരി സെന്റ്​ മാത്യുസ് വലിയ പള്ളി എന്നീ ദേവാലയങ്ങളിലും സ്വീകരണം നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...