നിരണം: മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്നവർ പ്രാർത്ഥനയും വിശ്വാസവും മുറുകെ പിടിച്ച് പൈതൃകം കാത്തുസൂക്ഷിക്കുന്ന വരാകണമെന്നും വിശ്വാസം നഷ്ടപ്പെടുന്ന ഇക്കാലത്ത് തോമസ് അപ്പോസ്തോലന്റെ ജീവിതം, വിശ്വാസത്തിൽ വളരുവാനും സത്യാന്വേഷകരായി സുവിശേഷ വഴികളിൽ യാത്ര ചെയ്യുവാനും നമുക്ക് വഴികാട്ടിയാകണമെന്നും ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ പറഞ്ഞു. സഭ ഏകമാണ് എന്ന ബോധ്യത്തിൽ സഭയുടെ പുതുക്കത്തിനും ഐക്യത്തിലുള്ള മുന്നേറ്റത്തിനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാർത്തോമ്മാ സഭ നിരണം – മാരാമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മാർത്തോമ്മാ സഭാദിനത്തോടനുബന്ധിച്ച് നിരണം ജെറുസലേം മാർത്തോമ്മാ പള്ളിയിൽ നടന്ന സെൻ്റ് തോമസ് ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ‘മാർത്തോമ്മാ പൈതൃകവും സുവിശേഷ ദൗത്യവും’ എന്ന വിഷയത്തിൽ എം. ജി. സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന ട്രഷറാർ അനീഷ് കുന്നപ്പുഴ, കൺവീനർ ജിജി ഇടിക്കുള ജോർജ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ലിനോജ് ചാക്കോ, റവ. കെ. എം. ജോൺസൺ, ജോളി ഈപ്പൻ, ജോയൽ തോമസ്, സഭാ കൗൺസിലംഗം തോമസ് മാത്യു, ഇടവക വികാരി റവ. എം. എസ്. ഡാനിയേൽ, റവ. ഡോ. സണ്ണി ജോർജ്, എന്നിവർ പ്രസംഗിച്ചു.
.