തെള്ളിയൂർക്കാവ് പടയണിക്ക് ചൂട്ടുവെച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മധ്യതിരുവിതാംകൂറിലെ ഉത്സവകാലത്തെ ആദ്യപടയണിക്ക് തെള്ളിയൂർക്കാവ് പാട്ടമ്പലത്തിൽ ചൂട്ടുവെച്ചു. വെള്ളിയാഴ്ച രാത്രി കളമെഴുതിപാട്ടിനുശേഷം രാത്രി 9നും 9.25നും മധ്യേ പച്ച തപ്പിൽ ദീപ കൊട്ടിയാണ് ചടങ്ങ് ആരംഭിച്ചത്. തളകല്ലിലെ നിലവിളക്കിൽ നിന്ന് ചൂട്ടുകറ്റയിലേക്ക് ദീപം പകർന്ന് ആർപ്പോ, ഇയ്യോ വിളിയോടെ ക്ഷേത്രത്തിനു പടയണി കലാകാരൻമാരും ഭക്തരും ചേർന്ന് വലം വെച്ചു. കാളിയുടെ പീഠവും വാളും പ്രതിഷ്ഠിച്ച കോവിലിനു മുന്നിൽ പടയണി കളത്തിലാണ് അനുവാദം ചൊല്ലി പാരമ്പര്യ അവകാശി ചൂട്ടു വെച്ചത്. പിന്നീട് പുലവൃത്തം, ഗണപതി, പിശാച് കോലങ്ങൾ എന്നിവ അരങ്ങേറി. ശനിയാഴ്ച ഗണപതി,പക്ഷി, യക്ഷി, മാടൻ, മറുത എന്നീ പഞ്ച കോലങ്ങളാണ് പ്രധാനം.

22ന് തെള്ളിയൂർക്കാവ് പടയണിയിലെ വേറിട്ടയിനമായ ചൂരൽ അടവി, വൈകിട്ട് നാലിന് പകലടവി എന്നിവ നടക്കും. രാത്രി 12ന് വെച്ചൊരുക്ക്. പിന്നീട് ചൂരൽ അടവിക്കായി കളം നിറയും. 23,24 തീയതികളിൽ രാത്രി വഴിപാട് കോലങ്ങൾ കാപ്പൊലിക്കും. 25ന് വല്യ പടയണി. വൈകിട്ട് ദീപാരാധനക്ക് ശേഷം കാവിലമ്മയേയും കാലേക്ഷിയമ്മയേയും ഇരു ജീവിതകളിൽ കളത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് പുലർച്ചെ വരെ എല്ലാ കോലങ്ങളും കളത്തിൽ ആടും. പുലർച്ചെ മംഗളകോലം ആടുന്നതോടെ പടയണി കളത്തിലെ ചൂട്ടണയും. പിന്നീട് ഇരു ജീവിതകളും ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളും. വൈകിട്ട് 41-ാം കളമെഴുതിപ്പാട്ട് നടത്തി പാട്ടമ്പലനട അടക്കുന്നതോടെ ഈ വർഷത്തെ പടയണി ഉത്സവം സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...