മാർത്തോമ്മൻ പൈതൃകം ഭാരത ക്രൈസ്തവ ഐക്യത്തിന്റെ മുഖമുദ്ര : പരിശുദ്ധ കാതോലിക്കാബാവാ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മാർത്തോമ്മൻ പൈതൃകം ഇന്ത്യയിലെ മുഴുവൻ ക്രൈസ്തവ വിഭാ​ഗങ്ങളെയും ഒരുമിപ്പിക്കുന്ന ഘടകമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ക്രിസ്തു ശിഷ്യനായ മാർത്തോമ്മാ ശ്ലീഹായാണ് ഭാരതത്തിൽ സഭ സ്ഥാപിച്ചത്. എന്നാൽ പിന്നീട് ഇന്ത്യയിലെ ക്രൈസ്തവർ പല വിശ്വാസ പ്രമാണങ്ങളിലേക്കും തിരിഞ്ഞു. അന്നും ഇന്നും ആ പൈതൃകത്തിൽ അടിയുറച്ച് നിൽക്കുന്നത് മലങ്കരസഭ മാത്രമാണ്. മാർത്തോമ്മൻ പൈതൃകം അവകാശപ്പെടുന്നവർ ഒരുമിക്കണം. അത്തരമൊരു ​ദർശനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബാവാ പറഞ്ഞു. 2024 ഫെബ്രുവരിയിൽ സംഘടിപ്പിച്ച മാർത്തോമ്മൻ പൈതൃക സംഗമത്തിന്റെ സ്മരണക്കായി പ്രസിദ്ധീകരിച്ച മാർത്തോമ്മൻ സ്മൃതി എന്ന ​ഗ്രന്ഥത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബാവാ. വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ സ്മരണികയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. സ്മരണിക കമ്മറ്റിയുടെ അധ്യക്ഷൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ, ഫാ. ഡോ. റെജി മാത്യൂസ്, ഫാ. ജിജി വർ​ഗീസ്, ജേക്കബ് ഉമ്മൻ എന്നിവർ പ്രസം​ഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...