മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവിയുടെ പുതിയ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവിയുടെ പുതിയ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. മാരുതി ഗ്രാൻഡ് വിറ്റാര ഡൊമിനിയൻ എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ ലിമിറ്റഡ് എഡിഷൻ ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വേരിയന്‍റുകളിൽ ലഭ്യമാണ്. മൂന്ന് ട്രിമ്മുകളും 48,599 രൂപയ്ക്കും 52,599 രൂപയ്ക്കും ഇടയിൽ വിലയുള്ള ആക്സസറി പാക്കേജുമായാണ് വരുന്നത്. വേരിയന്‍റിനെ അടിസ്ഥാനമാക്കി ആക്‌സസറി പാക്കേജിന്‍റെ വില വ്യത്യാസപ്പെടും, 103bhp, 1.5L മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും 88bhp സിഎൻജി പതിപ്പും ലഭ്യമാണ്. കാറിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഗ്ദാനം ചെയ്യുന്നു.

52,699 രൂപ വിലയുള്ള ഗ്രാൻഡ് വിറ്റാര ഡൊമിനിയൻ ആൽഫയുടെ ആക്സസറി പാക്കേജിൽ ക്രോം ചെയ്ത ഫ്രണ്ട് ബമ്പർ എക്സ്റ്റെൻഡർ, ബ്ലാക്ക് ആൻഡ് ക്രോം റിയർ സ്‌കിഡ് പ്ലേറ്റ്, പ്രീമിയം ബോഡി കവർ, എക്‌സ്റ്റാർ പ്രീമിയം കാർ കെയർ കിറ്റ്, പ്രീമിയം ഡോർ വൈസർ (എസ്എസ് ഇൻസെർട്ടിനൊപ്പം) തുടങ്ങിയവ ഉൾപ്പെടുന്നു. കറുപ്പ് ഡിസൈനോടുകൂടിയ ഒആർവിഎമ്മുകൾ, ഹെഡ്‌ലാമ്പുകൾ, ക്രോം ബോഡി സൈഡ് മോൾഡിംഗ്, സ്മോക്ക്ഡ് ക്രോം ഗാർണിഷ് ഉള്ള ടെയിൽലാമ്പുകൾ, ക്രോം ചെയ്ത പിൻവാതിൽ, എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ 3D മാറ്റുകൾ, ഇന്‍റീരിയർ സ്‌റ്റൈലിംഗ് കിറ്റ് (ലക്‌സ് ഡോൺ വുഡ്), ബ്ലാക്ക് നെക്‌സ ഗാർഡ് ഡോർ, (പ്ലാസ്റ്റിക് സ്‌കഫ് ഉള്ളത്), ട്രങ്ക് സിൽ ലോഡിംഗ് പ്രൊട്ടക്ഷൻ, 3D ബൂട്ട് മാറ്റ്, സൈഡ് സ്റ്റെപ്പുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു.

ഈ പ്രത്യേക പതിപ്പിന്‍റെ സെറ്റ ട്രിം, സൈഡ് സ്റ്റെപ്പുകൾ ഒഴികെ, ആൽഫയ്‌ക്കൊപ്പം ലഭ്യമായ എല്ലാ ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ബ്രൗൺ ഫിനിഷിലുള്ള പ്രീമിയം എൻഗ്മാറ്റിക് സീറ്റ് കവറുകൾ ഇതിൽ ഉൾപ്പെടുന്നു. മാരുതി ഗ്രാൻഡ് വിറ്റാര ഡൊമിനിയൻ സീറ്റ എഡിഷന് 49,999 രൂപ അധിക വിലയുണ്ട്. ഡെൽറ്റ ട്രിമ്മിന്, സെറ്റ ട്രിമ്മിൽ നിന്നുള്ള മറ്റെല്ലാ ആക്‌സസറികൾക്കൊപ്പം ഡ്യുവൽ-ടോൺ ഫിനിഷിൽ ലൈനുകളുള്ള സീറ്റ് കവറുകൾ ലഭിക്കും. 48,599 രൂപയാണ് ഈ ആക്സസറി പാക്കേജിന്‍റെ വില. ഈ ഉത്സവ സീസണിൽ വാങ്ങുന്നവർക്ക് മാരുതി ഗ്രാൻഡ് വിറ്റാരയിൽ ഒരു ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കും. നിലവിൽ ഈ മിഡ്സൈസ് എസ്‌യുവിക്ക് 10.99 ലക്ഷം മുതൽ 18.43 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...