വയല ഇടിക്കുളയുടെ സ്മൃതി മണ്ഡപത്തിൽ കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാര്‍ച്ചന നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അറുപതാമത് ജന്മദിനത്തിനോടനുബന്ധിച്ച് പാർട്ടിയുടെ സ്ഥാപക നേതാവും നിയമസഭാ സാമാജികനുമായിരുന്ന അന്തരിച്ച വയല ഇടിക്കുളയുടെ സ്മൃതി മണ്ഡപത്തിൽ കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാര്‍ച്ചന നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം പതാക ഉയർത്തി. കഴിഞ്ഞ ആറു പതിറ്റാണ്ട് കാലമായി സംസ്ഥാനത്തെ സാധാരണക്കാർക്കും കർഷകർക്കും വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം) എന്ന് ജോർജ് എബ്രഹാം പറഞ്ഞു.

വെളിച്ച വിപ്ലവം, പട്ടയമേള, കാരുണ്യ പദ്ധതി, കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില ഉൾപ്പെടെ ജനകീയ പദ്ധതികളുമായി കേരളക്കരയുടെ മനസ്സ് കീഴടക്കിയ കേരള കോൺഗ്രസ് പ്രസ്ഥാനം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് സി(എം) സംസ്ഥാന ജനറൽ സെക്രട്ടറി റിന്റോ തോപ്പിൽ, ദിലീപ് ഉതിമൂട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ ജോസഫ്, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ചാർളി, ചെറുകോൽ ഗ്രാമപഞ്ചായത്ത് അംഗം ജോമോൻ ജോസ് കോളാക്കോട്ട്, റാന്നി ഗ്രാമപഞ്ചായത്ത് അംഗം സച്ചിൻ വയല , നേതാക്കന്മാരായ കെ പി തോമസ്, ജയ്സൺ ചുഴുകുന്നിൽ, രാജു മാമ്പിലാക്കൽ,കുട്ടൻപിള്ള എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....