Friday, April 26, 2024 3:49 pm

കൊവിഡ് 19 : ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞെന്ന് മാരുതി

For full experience, Download our mobile application:
Get it on Google Play

മുംബെെ : കൊവിഡ്   മഹാമാരിയെ ചെറുക്കാന്‍ രാജ്യം അടച്ചുപൂട്ടിയിരിക്കുകയാണ്. വൈറസ് വ്യാപനം വാഹന നിര്‍മ്മാണ മേഖലയെ ഉള്‍പ്പെടെ സകല വ്യവസായ മേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. രാജ്യത്തെ വാഹന നിര്‍മാണ പ്ലാന്റുകളും ഷോറൂമുകളും ഉള്‍പ്പെടെ അടഞ്ഞു കിടക്കുകയാണ്. ഇത് മാര്‍ച്ച് മാസത്തിലെ വാഹനോത്പാദനത്തില്‍ വമ്പന്‍ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

32.05 ശതമാനത്തിന്റെ ഇടിവുണ്ടായതായി ആഭ്യന്തര വാഹനനിര്‍മാതാക്കളായ മാരുതി വ്യക്തമാക്കുന്നു. 2019 മാര്‍ച്ച് മാസത്തില്‍ 1,36,201 വാഹനങ്ങള്‍ നിര്‍മിച്ച സ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ചില്‍ 92,540 വാഹനങ്ങള്‍ മാത്രമാണ് മാരുതി നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാച്ച്ബാക്ക്, പ്രീമിയം ഹാച്ച്ബാക്ക് വാഹനങ്ങളുടെ നിര്‍മാണം 38.29 ശതമാനം കുറഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രെസ, എര്‍ട്ടിഗ, എക്‌സ്എല്‍-6, എസ്-ക്രോസ് എന്നീ വാഹനങ്ങളുടെ നിര്‍മാണത്തില്‍ 14.19 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ 17,719 വാഹനങ്ങളുടെ സ്ഥാനത്ത് ഈ മാര്‍ച്ച് അത് 15,203 ആയാണ് കുറഞ്ഞത്. സെഡാനായ സിയാസിന്റെ നിര്‍മാണം 2146 യൂണിറ്റായി കുറഞ്ഞു. വാന്‍ ശ്രേണിയില്‍ 58 ശതമാനത്തിന്റെ ഇടിവും കണക്കാക്കി.

അതേസമയം മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോ, എസ്-പ്രെസോ പോലൂള്ള വാഹനങ്ങളുടെ ഉത്പാദനത്തില്‍ 1.09 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായിട്ടുണ്ടെന്നും കമ്പനി പറയുന്നു. 2019 മാര്‍ച്ച് 17,439 യൂണിറ്റ് പുറത്തിറങ്ങിയപ്പോള്‍ ഈ വര്‍ഷമത് 17,630 ആയി വര്‍ധിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള വിതരണത്തില്‍ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം

0
പള്ളിക്കൽ : കുടിവെള്ള വിതരണത്തിൽ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ...

പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്

0
പത്തനംതിട്ട : ജില്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്. ആദ്യ...

ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫീസർക്ക് ദേഹാസ്വാസ്ഥ്യം

0
ചെങ്ങന്നൂര്‍  : ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം. ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ...

ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുനിത കെജ്രിവാൾ  നേതൃത്വം നല്കും

0
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ  ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...