പോപ്പുലര്‍ അമ്മച്ചി കൊച്ചിയിലെത്തി ; സി.ബി.ഐ ചോദ്യം ചെയ്യും – അറസ്റ്റിനും സാധ്യത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓസ്ട്രേലിയയിലെ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ UL 165 നമ്പര്‍ വിമാനത്തില്‍ കൊളമ്പോ വഴിയാണ് പോപ്പുലര്‍ ഫിനാന്‍സ് ചെയര്‍പെഴ്സന്‍ ആയ മേരിക്കുട്ടി ദാനിയേല്‍ ഇന്ന് കൊച്ചിയില്‍ എത്തിയത്. ഈ വിമാനത്തില്‍ 146 പേരാണ് യാത്ര ചെയ്തത്. വിമാനത്തില്‍ ബിസിസസ് ക്ലാസ്സിന്റെ പിന്നില്‍ രണ്ടാമത്തെ നിരയില്‍ ഇരുന്ന ഇവര്‍ പൊതുവേ ആശങ്കയിലായിരുന്നു. സാരിയും ബ്ലൌസുമായിരുന്നു വേഷം. സര്‍ജിക്കല്‍ മാസ്ക് ധരിച്ചിരുന്നു.

വിമാനം 40 മിനിറ്റ് വൈകി രാവിലെ 10:10 നാണ് നെടുമ്പാശ്ശേരിയില്‍ ലാന്റ് ചെയ്തത്. പത്തരയോടുകൂടി  യാത്രക്കാര്‍ പുറത്തിറങ്ങിത്തുടങ്ങി. ഏറ്റവും ഒടുവിലാണ് മേരിക്കുട്ടി ദാനിയേല്‍ വീല്‍ചെയറിന്റെ സഹായത്തോടെ ഇറങ്ങിയത്‌. അമ്മച്ചിയെ കാത്തുനിന്നവര്‍ അവരെ സുരക്ഷിതമായി താവളത്തിലെത്തിച്ചു. തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഒരു നിക്ഷേപകന്‍ പോലും എയര്‍പോര്‍ട്ടിലോ പരിസരപ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇത് പോപ്പുലര്‍ പ്രതികള്‍ക്കും ബന്ധുക്കള്‍ക്കും ഏറെ ആശ്വാസമായി.

അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരാണ് അമ്മച്ചിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. നാളെ ഇവര്‍ സി.ബി.ഐ ഓഫീസില്‍ ഹാജരാകുമെന്നാണ് സൂചന.  പോപ്പുലര്‍ കേസ് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികളും മേരിക്കുട്ടി ദാനിയേലിനെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. നിക്ഷേപ തട്ടിപ്പില്‍ പങ്കുണ്ടെന്ന് തോന്നിയാല്‍ ഒരുപക്ഷെ അറസ്റ്റ് ചെയ്യുവാനും സാധ്യതയുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കുവാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കുവാനും നീക്കം നടക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...