വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

മയ്യില്‍ : മംഗലാപുരത്ത് ലാബ് ടെക്നിഷ്യന്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച്‌ വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. മനോനില തകര്‍ന്ന വിദ്യാര്‍ത്ഥിനി വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരുപത്തിരണ്ടുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മയ്യില്‍ സൈനബ മന്‍സിലിലെ സാജിദ് മുസ്തഫയ്ക്ക് എതിരെ (28) പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു.

മയ്യില്‍ വച്ച്‌ പരിചയം ഉള്ള പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ ചെയ്ത് വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് സാജിദ് മുസ്തഫ തന്റെ വലയിലാക്കിയത്. ഇതിനിടയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ മംഗലാപുരത്ത് ലാബ് ടെക്നിഷ്യന്‍ കോഴ്‌സിന് ചേര്‍ത്തു. ഇതറിഞ്ഞ യുവാവ് മംഗലാപുരത്ത് എത്തി പെണ്‍കുട്ടിയെ ലോഡ്ജിലേക്ക് എത്തിക്കുകയായിരുന്നു. വിവിധ ലോഡ്ജുകളില്‍ വച്ച്‌ അതിക്രൂരമായ പീഡനത്തിന് വിധേയയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്.

മനോനില തകര്‍ന്ന പെണ്‍കുട്ടിയോട് വീട്ടുകാര്‍ കാര്യങ്ങള്‍ അന്വേഷിച്ചുവെങ്കിലും ഒന്നും പറയാന്‍ കുട്ടി തയ്യാറായില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച്‌ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. വീട്ടുകാര്‍ മയ്യില്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...