സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ താലൂക്ക് വികസന സമിതി യോഗം അഞ്ചിന്
അടൂര്‍ താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് ഓണ്‍ലൈനായി ഡെപ്യൂട്ടിസ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ നടത്തും. യോഗത്തില്‍ നിയമസഭയില്‍ പ്രാതിനിധ്യമുളള എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രതിനിധികള്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍, താലൂക്കില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റുമാര്‍, താലൂക്കില്‍ ഉള്‍പ്പെടുന്ന ജില്ലാപഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും താലൂക്ക്തലത്തിലുള്ള ഓഫീസ്മേധാവികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ പരിശീലനവും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും
ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(കെ.ഐ.ഇ.ഡി) അഞ്ച് ദിവസത്തെ ഭക്ഷ്യ സുരക്ഷാ പരിശീലനവും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 18 വരെ എറണാകുളം ജില്ലയില്‍ കളമശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം നടക്കുന്നത്. 1000 രൂപയാണ് പരിശീനത്തിന് ഫീസ്. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡി വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0484 – 2532890, 2550322.

ക്ലര്‍ക്ക് ഒഴിവ്
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് എട്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മുതല്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04735 – 252029.

തീയതി നീട്ടി
പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കു പ്രവേശനം (2021-22 അധ്യയന വര്‍ഷം) ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി www.ksb.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2961104.

ക്വട്ടേഷന്‍
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഡിസ്പ്ലേ ബോര്‍ഡ് നിര്‍മിച്ച് സ്ഥാപിച്ചു തരുന്നതിന് തയാറുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന സമയം ഈ മാസം എട്ടിന് പകല്‍ രണ്ടു വരെ. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട വിലാസം : ജില്ലാപ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍സ്റ്റേഷന്‍ നാലാം നില, പത്തനംതിട്ട. ഫോണ്‍ : 0468 -2 325242.

ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഫിറ്റിംഗ്, ടര്‍ണിംഗ് എന്നീ വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്സ്മാന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് എഴിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി ആണ് യോഗ്യത.

ഓവര്‍സീയര്‍ ഒഴിവ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിനങ്ങളില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നോ പഞ്ചായത്ത് വെബ്സൈറ്റ് മുഖേനയോ അറിയാം. ഫോണ്‍ : 04735 – 240230.

പൊതുലേലം
കുളനട ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തേയ്ക്കുളള വിവിധ ഇനങ്ങളുടെ പൊതുലേലം മാര്‍ച്ച് ഏഴിന് രാവിലെ 11 ന് കുളനട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തും. വിശദവിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍നിന്നും പ്രവൃത്തി സമയങ്ങളിലും http://panchayat.Isgkerala.gov.in/kulanadapanchayat/, http://tender.Isgkerala.gov.in/ എന്നീ വെബ്സൈറ്റുകള്‍ മുഖേനയും അറിയാം. ഫോണ്‍ : 04734 – 260272.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. സിവില്‍ എഞ്ചിനീറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഐടിഐ (എന്‍എസി /എന്‍ടിസി) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഈ മാസം അഞ്ചിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍ : 0468 – 2258710.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...