കെഐപി ഉപകനാൽ കവിഞ്ഞൊഴുകി ; വ്യാപാര സ്ഥാപനത്തിലും വീടുകളിലും വെള്ളംകയറി

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : നൂറനാട് കെഐപി ഉപകനാല്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നു വ്യാപാര സ്ഥാപനത്തിലും വീടുകളിലും വെള്ളംകയറി. ഉപകനാലിനു തൊട്ടടുത്ത പലചരക്കു കടയില്‍ വെള്ളം കയറി അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കെഐപി കനാലിന്റെ നൂറനാട് ജംക്‌ഷനോടു ചേര്‍ന്നുള്ള ഷട്ടര്‍ ഭാഗത്തുനിന്നു പളളിക്കല്‍, ആനയടി ഭാഗങ്ങളിലേക്ക് കടന്നു പോകുന്ന ഉപകനാലാണ് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കവിഞ്ഞൊഴുകിയത്. മുതുകാട്ടുകര മണിമംഗലത്ത് സജീവന്റെ പലചരക്ക് കടയിലാണു വെള്ളം കയറിയത്.

പരിസരവാസികളും വിവരം അറിഞ്ഞെത്തിയ കടയിലെ ജീവനക്കാരും ചേര്‍ന്നാണ് ഭക്ഷ്യവസ്തുക്കള്‍ അടക്കം പുറത്തേക്ക് മാറ്റിയത്. വെള്ളംകയറി ചാക്കുകണക്കിനു കാലിത്തീറ്റ, പിണ്ണാക്ക്, അരി, ഉപ്പ്, ഗോതമ്പ് തുടങ്ങിയവയാണ് നശിച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ആറാം തവണയാണ് കടയ്ക്കുള്ളിലേക്ക് വെള്ളം കയറുന്നത്. തിങ്കളാഴ്ച രാത്രി മെയിന്‍ കനാലിന്റെ കിഴക്കന്‍ മേഖലകളിലെ ചില ഉപകനാലുകള്‍ അറിയിപ്പ് നല്‍കാതെ അടച്ചതാണ് വെള്ളം കയറാന്‍ കാരണമെന്നും കെഐപി അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...