കൊച്ചി : മസാല ബോണ്ട് കേസിൽ ഇ.ഡിയുടെ അന്വേഷണം തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം തുടരുന്നതിൽ തടസ്സമില്ലെന്ന് കോടതി അറിയിച്ചു. തോമസ് ഐസക്കിന്റെയുൾപ്പെടെ സ്വകാര്യ വിവരങ്ങളടക്കം ആവശ്യപ്പെട്ട സമൻസ് പിൻവലിക്കുമെന്ന് ഇ.ഡി. അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തി ഐസക്കിന്റെയും കിഫ്ബിയുടെയും ഹരജികൾ ഹൈക്കോടതി തീർപ്പാക്കി. ഇഡിയുടെ സമൻസ് ചോദ്യം ചെയ്താണ് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇഡിയ്ക്ക് അന്വേഷണം തുടരാം എന്ന നിലപാടായിരുന്നു തുടക്കം മുതലേ കോടതിക്ക്. പക്ഷേ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ് അയയ്ക്കാൻ ഇഡിക്ക് അധികാരപരിധിയുണ്ടോ എന്ന് കോടതി ചോദ്യമുന്നയിച്ചിരുന്നു. ഇതിലാണ് സമൻസ് പിൻവലിക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























