ഡല്‍ഹി: ഡല്‍ഹിയില്‍ മാസ്ക് ധരിക്കാത്തതിനുള്ള പിഴ ഈടാക്കുന്നത് പിന്‍വലിച്ചു. 500 രൂപ പിഴ ഈടാക്കുന്ന നടപടിയാണ് ദില്ലി ദുരന്തനിവാരണ അതോറിറ്റി പിന്‍വലിച്ചത്. ദില്ലിയില്‍ ഏപ്രില്‍ മാസത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മാസ്ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ഈടാക്കാന്‍ ദില്ലി ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്. ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലായിരുന്നു ഈ തീരുമാനം. പരിശോധനയും വാക്സിനേഷനും കൂട്ടാനും നിര്‍ദ്ദേശിച്ചിരുന്നു.
ഡല്‍ഹിയില്‍ മാസ്ക് ധരിക്കാത്തതിനുള്ള പിഴ ഈടാക്കുന്നത് പിന്‍വലിച്ചു
RECENT NEWS
Advertisment



























