മുഖംമൂടി ധാരിയുടെ ആക്രമണം : പുതുശ്ശേരിമലയിൽ വീട്ടമ്മയുടെ മൊബൈൽ ഫോൺ കവർന്നു

For full experience, Download our mobile application:
Get it on Google Play

പുതുശ്ശേരിമല/റാന്നി : രാത്രിയിൽ വീടിന് പുറത്തിറങ്ങിയ ശാരീരിക വെല്ലുവിളികൾ നേരിടുന്ന സഹോദരിയെ ആക്രമിച്ച് മുഖംമൂടി ധാരി മൊബൈൽ ഫോൺ കവർന്നു. പുതുശ്ശേരിമല സ്വദേശികളായ രാധ (50), ജ്യേഷ്ഠത്തി ശോഭന (58) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ​​രാത്രി 8:30 ഓടെയാണ് സംഭവം നടന്നത്. ​ശാരീരിക വെല്ലുവിളി നേരിടുന്ന രാധ മുറ്റത്തിറങ്ങിയപ്പോൾ കാവി മുണ്ട് ഉടുത്ത് മുഖംമൂടി ധരിച്ച ഒരാൾ ഇവരെ പിടികൂടുകയായിരുന്നു.

​രാധയുടെ നിലവിളി കേട്ട് ജ്യേഷ്ഠത്തി ശോഭന ഓടിയെത്തി സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അക്രമി ഇവരെ പിടിച്ചുതള്ളുകയും കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് ഇരുട്ടിൽ മറയുകയുമായിരുന്നു. പ്രതിക്കായി റാന്നി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മുൻപും സമാനമായ രീതിയിൽ മോഷണശ്രമങ്ങൾ നടന്നിട്ടുള്ളതിനാൽ നാട്ടുകാർ കടുത്ത ഭീതിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....