എനാദിമംഗലം കീരുകുന്നുമല ഇടിച്ചു നിരത്താന്‍ ശ്രമം ; നാട്ടുകാര്‍ പ്രതിഷേധത്തില്‍

For full experience, Download our mobile application:
Get it on Google Play

എനാദിമംഗലം : ഹൈവേ അതോറിറ്റിക്ക് എന്നപേരില്‍ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ കീരുകുന്ന് മല ഇടിച്ചു നിരത്താന്‍ ശ്രമം. വ്യാപകമായി നടക്കുന്ന പച്ചമണ്ണ് ഖനനത്തിന് എതിരെ നാട്ടുകാര്‍ രംഗത്ത്. അഞ്ചാം വാര്‍ഡിലെ കീരുകുന്നുമലയിലെ പന്ത്രണ്ട് ഏക്കറോളം പ്രദേശമാണ് ഹൈവേ അതോറിറ്റിക്ക് എന്ന പേരില്‍ ഇടിച്ചു നിരത്തി കൊണ്ടുപോകുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പിനെ അവഗണിച്ച് ഭീമന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഖനനം. എണ്‍പത്തിയയ്യായിരത്തില്‍ അധികം മെട്രിക് ടണ്‍ മണ്ണാണ് എടുത്തുമാറ്റുവാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ നാട്ടുകാരുടെ ആവലാതി കേള്‍ക്കാതെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത്.

മൂന്നു മീറ്റര്‍ മാത്രമുള്ള റോഡില്‍ കൂടിയാണ് ഭീമന്‍ ടോറസ് ലോറികളില്‍ ഒരാഴ്ചയായി മണ്ണ് കടത്തുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുകയും പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കലഞ്ഞൂര്‍ സ്വദേശി വിശ്വസമുദ്ര എന്ന ഹൈവേ അതോറിട്ടി കരാര്‍ കമ്പനി വഴിയാണ് മണ്ണ് കടത്തുന്നത്. മല രണ്ടായി പിളര്‍ക്കാനും പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിച്ചു നീക്കുവാനും ഇവര്‍ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കര, മാവിള, ഇളമണ്ണൂര്‍ എന്നീ ഭാഗങ്ങളെ ബന്ധിക്കുന്ന മലയാണിത്‌. വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാന്‍  ഗ്രാമപഞ്ചായത്തും നാട്ടുകാരും ഒരുങ്ങുകയാണ്.

ഇവിടെ നിന്നും എടുത്തുമാറ്റുന്ന മണ്ണ് മറിച്ചു വില്‍ക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണെടുക്കുന്ന സ്ഥലത്തേക്കുള്ള റോഡിന് വീതികൂട്ടുവാന്‍ പ്രദേശത്തെ ആളുകളുടെ ഭൂമി ബലമായി പിടിച്ചു വാങ്ങുവാന്‍ ശ്രമം നടത്തുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍ കാലങ്ങളിലും സമാനമായ സംഭവങ്ങള്‍ പ്രദേശത്ത് ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്.വിഷയത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...