സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : പുലയനടുക്കത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു. നെല്ലിത്തറ പുലയനടുക്കം സ്വദേശിനി സിന്ധുവിൻ്റെ (43) മൂന്ന് പവനോളം തൂക്കം വരുന്ന മാലയാണ് അജ്ഞാതരായ രണ്ട് പേർ ചേർന്ന് കവർന്നത്. പ്രദേശത്ത് ഇതുവരെ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ ഈ സംഭവത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ.വൈകുന്നേരം 5.40-ഓടെയാണ് സംഭവം നടന്നത്. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണമാണ് നഷ്ടമായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വസത്രം മാറി കാഞ്ഞങ്ങാടേക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സിന്ധു. തൻ്റെ സ്‌കൂട്ടറിൽ ഒറ്റയ്ക്കായിരുന്നു യാത്ര. സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിന്ധുവിനെ രണ്ട് പേർ മറ്റൊരു സ്‌കൂട്ടറിൽ പിന്തുടർന്നിരുന്നു. എന്നാൽ താൻ ഇത് ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സിന്ധു പറഞ്ഞത്.

വീട്ടിലേക്കുള്ള വഴിമധ്യേ പുലയനടുക്കത്ത് വെച്ചായിരുന്നു പ്രതികളുടെ ആക്രമണം. സിന്ധുവിൻ്റെ സ്‌കൂട്ടറിന് കുറുകെ പ്രതികൾ തങ്ങളുടെ സ്‌കൂട്ടർ നിർത്തി. ഭയന്ന സിന്ധുവിനെ പ്രതികളിലൊരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് കഴുത്തിലുണ്ടായിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്തു. ശേഷം പ്രതികൾ സിന്ധുവിനെ തള്ളിയിട്ട ശേഷം ഇവിടെ നിന്ന് കടന്നുകളഞ്ഞു.
ഭയന്നുവിറച്ച സിന്ധുവിന് പ്രതികളുടെ വാഹനത്തിൻ്റെ നമ്പർ നോക്കാൻ സാധിച്ചില്ല. പ്രതികൾ മുഖത്ത് തൂവാല കെട്ടിയ ശേഷം മുഖം മറയ്ക്കുന്ന ഹെൽമെറ്റ് ധരിച്ചിരുന്നുവെന്ന് സിന്ധു പറയുന്നു. ആക്രമണം നടന്ന സ്ഥലത്ത് സിസിടിവികൾ ഉണ്ടായിരുന്നില്ല. ഈ സമയത്ത് റോഡ് വിജനമായിരുന്നുവെന്നും സിന്ധു പറയുന്നു. സിന്ധു നേരിട്ട് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി

0
കോട്ടയം: കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി. കോട്ടയത്തെ ജില്ലാ നേതാക്കള്‍ പാര്‍ട്ടിവിട്ടു....

കേരള പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ക്ക് 1038 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

0
തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...

ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് ; അന്വേഷണമാരംഭിച്ച് വിജിലൻസ്

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്‍റെ അവസാന കാലത്ത് നടന്ന വിവാദ ബ്ലീച്ചിങ്...