വള്ളികുന്നത്ത് കോഴികൾ കൂട്ടത്തോടെ ചാകുന്നത് ന്യൂ കാസിൽ രോഗം ബാധിച്ചാണെന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : വള്ളികുന്നത്ത് കോഴികൾ കൂട്ടത്തോടെ ചാകുന്നത് ന്യൂ കാസിൽ രോഗം ബാധിച്ചാണെന്ന് കണ്ടെത്തി. വൈറസ് പരത്തുന്ന ഈ രോഗത്തിന്റെ പരിശോധനാഫലത്തിൽ കൂടുതൽ പ്രഹരശേഷിയുള്ള വകഭേദമാണ് ബാധിച്ചതെന്ന് വള്ളികുന്നം വെറ്റിറിനറി ആശുപത്രിയിലെ ഡോക്ടർ എസ്. വേണുഗോപാൽ പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിക്കുന്നതും ചത്തതുമായ കോഴികളെ തിരുവല്ലയിലെ പക്ഷിരോഗനിർണയ ലാബിൽ ഒരാഴ്ച മുൻപ്‌ എത്തിച്ചുനടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിശദ പരിശോധനയ്ക്കായി സാംപിളുകൾ തിരുവനന്തപുരം പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസ് സെന്ററിലേക്കും അവർ അയച്ചിരുന്നു.

രണ്ടിലും ന്യൂ കാസിൽ രോഗമാണെന്നാണ് സ്ഥിരീകരണം. രണ്ടുദിവസം മുൻപുവരെ വള്ളികുന്നത്തെ അഞ്ച്‌ ഫാമുകളിലെ 5850 ഇറച്ചിക്കോഴികളും വീടുകളിൽ വളർത്തിയ 180 മുട്ടക്കോഴികളുമടക്കം 6030 കോഴികൾ കൂട്ടത്തോടെ ചത്തിരുന്നു. സംഭവത്തെത്തുടർന്ന് ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ.എ സ്. രമയുടെ നേതൃത്വത്തിൽ ജില്ലാ വെറ്ററിനറി ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി. രാജീവ്, എപ്പിഡെമോളജിസ്റ്റ് ഡോ. അഫ്‌സൽ എന്നിവരടങ്ങിയ വിദഗ്‌ധരുടെ സംഘം സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായാണ് കോഴികൾ കൂട്ടത്തോടെ ചാകാൻ തുടങ്ങിയത്. കോഴികളെ ബാധിച്ച രോഗം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ വാക്‌സിനേഷൻ ഉൾപ്പെടെയുള്ള രോഗപ്രതിരോധപ്രവർത്തനങ്ങൾ ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...