വീണ്ടും കൂട്ട പിരിച്ചുവിടൽ : 10,000 ജീവനക്കാരെ കൂടി മെറ്റ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ഇത്തവണ 10,000 തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനി ആലോചിക്കുന്നത്. മെറ്റ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാല് മാസം മുമ്പ് ഏകദേശം 11,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. മെറ്റ ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് പിരിച്ചുവിടലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വരും മാസങ്ങളിൽ 5,000 ഓപ്പൺ റോളുകൾ ഒഴിവാക്കുമെന്നും സിഇഒ മാർക്ക് സക്കർബർഗ് വെളിപ്പെടുത്തി.

വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും സക്കർബർഗ് പറഞ്ഞു. ടെക് ഗ്രൂപ്പിലെ പിരിച്ചുവിടൽ പ്രക്രിയ ഏപ്രിലിൽ പൂർത്തിയാകുമെന്നും, മെയ് അവസാനത്തോടെ ഇത് ബിസിനസ് ഗ്രൂപ്പുകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെറ്റയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും ബിസിനസ് മെച്ചപ്പെടുത്തുന്നതിനും മികച്ച ഫലങ്ങൾ നേടുന്നതിനും റിസോഴ്‌സ് കാര്യക്ഷമമായി ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും ഔദ്യോഗിക ഇമെയിലിൽ സക്കർബർഗ് അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...