കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടൽ ; മാനേജ്മെന്റുമായുള്ള മന്ത്രി ബിന്ദു കൃഷ്ണയുടെ ചര്‍ച്ച ജൂലൈ പത്തിന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലില്‍ ലേബര്‍ കമ്മീഷണറും ജീവനക്കാരുമായുള്ള ചര്‍ച്ച അവസാനിച്ചു. ജൂലൈ പത്തിന് തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മാനേജ്മെന്റുമായി കൊച്ചിയില്‍ നേരിട്ട് ചര്‍ച്ച നടത്തും. കമ്പനി ബോര്‍ഡിലുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും ലേബര്‍ കമ്മീഷണര്‍ സഫ്‌ന പറഞ്ഞു. ജൂലൈ പത്ത് വരെ സ്ഥാപനം പ്രവര്‍ത്തിക്കുമെന്നും അതുവരെയുള്ള ശമ്പളം ഉറപ്പാക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. അതേസമയം ഇന്നത്തെ ചര്‍ച്ചയില്‍ കോറോഹെല്‍ത്തിന്റെ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തില്ല.

ഉമ തോമസ് എംഎല്‍എ, ഹൈബി ഈഡന്‍ എംപി, മുഹമ്മദ് ഷിയാസ് എംഎല്‍എ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ടുവെന്നും ഈ മാസം പത്തിന് കമ്പനി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുമെന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി ബിന്ദു കൃഷ്ണയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.വിഷയം കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയെ അറിയിക്കുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. അതേസമയം ഡിവൈഎഫ്‌ഐ നേതാക്കളായ വി.വസീഫ്, വി.കെ സനോജ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ കോറോഹെല്‍ത്തിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...