കൊച്ചിയിലെ കൂട്ട പിരിച്ചുവിടൽ ; 900 പേർ പ്രതിസന്ധിയിൽ ; സർക്കാരുമായി സഹകരിക്കാതെ യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിലെ കൂട്ട പിരിച്ചുവിടലിൽ യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയെ ചർച്ചക്കെത്തിക്കാൻ ശ്രമിച്ച് തൊഴിൽ വകുപ്പ്. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന ചർച്ചയ്ക്ക് കമ്പനി പ്രതിനിധികളെ എത്തിക്കാനാണ് ശ്രമം. എന്നാല്‍, ചർച്ചയില്‍ പങ്കെടുക്കാൻ സാധ്യമല്ലെന്നുമാണ് നിലപാടിലാണ് കമ്പനി. നിലപാട് ധിക്കാരപരമായ സമീപനമാണെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലെ ധാരണകൾക്ക് വിരുദ്ധമായി ജീവനക്കാരുടെ അക്കൗണ്ടിൽ കോംപൻസേഷൻ തുക നിക്ഷേപിച്ചിരുന്നു. കൊച്ചിയിലും കോഴിക്കോടുമായി 900 ജീവനക്കാരാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി ഇന്നലെ വീണ്ടും ധാരണകളെല്ലാം തെറ്റിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും തൃക്കാക്കര എംഎൽഎ ഉമ തോമസ് ഉൾപ്പെടെ നടത്തിയ ചർച്ചയില്‍ പിരിച്ചുവിടൽ മരവിപ്പിക്കാനുള്ള തീരുമാനമുണ്ടായെങ്കിലും കമ്പനി ഇന്നലെ ധാരണകള്‍ തെറ്റിച്ചു. തിങ്കളാഴ്ച തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടുതൽ ചർച്ച നടത്താം എന്നായിരുന്നു ധാരണ. എന്നാൽ ഇന്നലെ രാവിലെ കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കോമ്പൻസേഷൻ തുക നിക്ഷേപിച്ചു. പിരിച്ചുവിടൽ മരവിപ്പിച്ചു എന്ന് അറിയിച്ച കമ്പനിയാണ് ധാരണകൾക്ക് വിരുദ്ധമായി പിരിച്ചുവിടൽ തുക നിക്ഷേപിച്ചത്. കമ്പനിയുടേത് ധിക്കാരപരമായ സമീപനമാണെന്നും, നിയമ പരിധിയിലുള്ളിൽ നിന്ന് വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...