കൊച്ചി കോര്‍പറേഷന്റെ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ വന്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

ബ്രഹ്മപുരo: വിഷപ്പുകയില്‍ കൊച്ചി കോര്‍പറേഷന്റെ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ വന്‍ സംഘര്‍ഷം. കൗണ്‍സില്‍ ഹാളിലേക്ക് പ്രതിഷേധവുമായെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരെയും കൗണ്‍സിലര്‍മ‍ാരെയും പോലീസ് തടഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടയില്‍ കനത്ത പോലീസ് വലയത്തിലാണ് മേയര്‍ എം.അനില്‍ കുമാര്‍ കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ കടന്നത്.

പോലീസിനെ മറികടന്ന് ഹാളിന് മുന്നിലേക്കെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റു. ബഹളത്തിനിടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മാത്രം പങ്കെടുത്ത കോര്‍പറേഷന്‍ കൗണ്‍സില്‍യോഗം 15 മിനിട്ട് കൊണ്ട് അവസാനിച്ചു. കോര്‍പറേഷന്‍ ഓഫിസിന് പുറത്ത് മേയര്‍ക്ക് പിന്തുണയുമായി സിപിഎം പ്രവര്‍ത്തകരുമെത്തിയതോടെ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...