ജില്ലയിലെ പൊതുവിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം മികച്ചരീതിയില്‍: ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ പൊതുവിതരണ സംവിധാനം മികച്ചരീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ എന്‍എഫ്എസ്എ ഗോഡൗണുമായി ബന്ധപ്പട്ട റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. 2023-24 സാമ്പത്തിക വര്‍ഷം കൂടുതല്‍ മികച്ച പ്രവര്‍ത്തനം നടത്തണം. സര്‍ക്കാര്‍ അനുവദിക്കുന്ന റേഷന്‍ സാധനങ്ങള്‍ നിര്‍ദിഷ്ട സമയത്തിനുളളില്‍ തന്നെ വിതരണം പൂര്‍ത്തിയാക്കുന്നതിന് എല്ലാവരുടെയും യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.

എന്‍എഫ്എസ്എ ഗോഡൗണുകളിലെ സ്ഥല സൗകര്യം, വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വിതരണ കോണ്‍ട്രാക്ടര്‍മാരുടെയും കയറ്റിറക്കുതൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്ത് വിലയിരുത്തി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി രാധാക്യഷ്ണന്‍, ജില്ലാ സപ്ലൈ ആഫീസര്‍ എം അനില്‍, താലൂക്ക് സപ്ലൈ ആഫീസര്‍മാര്‍, സപ്ലൈകോ ഡിപ്പോ മാനേജര്‍മാര്‍, എന്‍എഫ്എസ്എ ഓഫീസര്‍മാര്‍, വിതരണ കോണ്‍ട്രാക്ടര്‍മാര്‍, കയറ്റിറക്ക് തൊളിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് കോൺഗ്രസ് നേതാക്കൾക്ക് ഫോൺകോൾ ; പരാതി നൽകി പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി

0
കല്പറ്റ : മന്ത്രിയാക്കാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളെ വിളിച്ച് തട്ടിപ്പ് നടത്താൻ...

നിയമന ക്രമക്കേട് ; വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നൽകാനാവില്ലെന്ന് പിഎസ്‌സി

0
തിരുവനന്തപുരം: നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നൽകാനാവില്ലെന്ന് പിഎസ്‌സി....

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് ലഭിക്കേണ്ടത് തന്നെയെന്ന് പി പ്രസാദ്

0
ആലപ്പുഴ : പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് ലഭിക്കേണ്ടത് തന്നെയെന്ന് എംഎല്‍എയും...