മല്ലപ്പള്ളി – എഴുമറ്റൂര്‍ റോഡ്‌ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പളി : വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ടാറിംഗ് ഇളകിമാറുന്ന തരത്തില്‍ ആധുനിക രീതിയില്‍ റോഡ്‌ നിര്‍മ്മിച്ച് മാതൃകയായി മാറിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. മല്ലപ്പള്ളി -എഴുമറ്റൂര്‍ റോഡില്‍ പാടിമണ്ണിന് സമീപമുള്ള കൊടും വളവിലാണ് പൊതു മരാമത്ത് അധികൃതരുടെ ഈ അത്ഭുത പ്രതിഭാസം. മുന്‍പ് ഉണ്ടായിരുന്ന ടാറിങ്ങിന് മുകളില്‍ പേരിനുമാത്രം ടാറിംഗ് നടത്തി ലക്ഷങ്ങള്‍ എഴുതിയെടുത്തതാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പാടിമണ്ണിന് സമീപമുള്ള കൊടും വളവിലാണ് ടാറിംഗ് ഇളകി മാറിയത്. റോഡിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ ടാറിംഗ് ഇളകി മാറി വലിയ കുഴികള്‍ രൂപപെട്ടിട്ടുണ്ട്.

കൃത്യമായ രീതിയില്‍ മെറ്റലിംഗ് നടത്താതെ ടാറിംഗ് നടത്തിയതാണ് റോഡ്‌ തകരാന്‍ കാരണം. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. എഴുമറ്റൂരിലെ പാറമടകളില്‍ നിന്നും അമിത ഭാരം കയറ്റി പോകുന്ന ടോറസ് ലോറികളും റോഡ്‌ തകര്‍ച്ചയ്ക്ക് കാരണമായി തീരുന്നുണ്ട്. മല്ലപ്പള്ളിയില്‍ പൊതുമരാമത്ത് വകുപ്പ്  അധികൃതരുടെ മൂക്കിന് താഴെ നടക്കുന്ന ഈ അഴിമതി ജനപ്രതിനിധികള്‍ പോലും കണ്ടില്ലെന്ന് നടിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...