ഗതാഗതമേഖലയിൽ വൻ വികസനം ; കേരളത്തെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ദേശീയപാതാ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിൽ സംസ്ഥാന മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പിനെയും വാനോളം പുകഴ്ത്തി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. ദേശീയപാതാ വികസനത്തിന്റെ പേരിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും കൊമ്പുകോർത്തെങ്കിലും വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയത്തിന്റെ പേരിലുള്ള വിവാദങ്ങളിൽനിന്ന് മാറിനിൽക്കാനും നിതിൻ ഗഡ്‌കരി പ്രത്യേകം ശ്രദ്ധിച്ചു. സംസ്ഥാനത്തെ ഒൻപത് ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും കാരണം ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കൽ കേരളത്തിൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയേറ്റെടുക്കലിന് അധിക തുക നൽകേണ്ടതിനാൽ കിലോമീറ്ററിന് 50 കോടി രൂപയാണ് കേരളത്തിൽ ദേശീയപാതയുണ്ടാക്കാനും വീതി കൂട്ടാനുമായി ചെലവാകുന്നത്. അതിൽ നിന്ന് 25 ശതമാനം തുക ചെലവഴിക്കാൻ തയ്യാറായതിനെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് 17 മണിക്കൂർ വേണ്ടിയിരുന്നത് ദേശീയപാത ആറുവരി ആകുന്നതോടെ ഏഴുമണിക്കൂറായി ചുരുങ്ങും. അത് സംസ്ഥാനത്തിന്റെ വ്യവസായ- വിനോദസഞ്ചാരമേഖലയിലെ വികസനത്തിന് വഴി തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...