കാസര്‍കോട് ബേക്കലില്‍ വന്‍ മയക്കുമരുന്ന് വേട്ട ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് ബേക്കലില്‍ വന്‍ മയക്കുമരുന്ന് വേട്ട. സ്കൂട്ടറില്‍ കടത്തുകയായിരുന്ന 20 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബേക്കല്‍ കുതിരക്കോട് സ്വദേശി കെഎ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായിട്ടാണ് പിടികൂടിയത്. തൃക്കണ്ണാട് ചിറമ്മൽ വെച്ച് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസിനെ കണ്ട് യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചത്. സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിച്ച ആളെ സാഹസികമായി പിടികൂടുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. 20.110 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബേക്കൽ ഡി വൈ എസ് പി മനോജ് വി വി യുടെ മേൽനോട്ടത്തിൽ ബേക്കൽ എസ്എച്ച്ഒ ഡോ. അപർണ ഒഐ പി എസ് ന്റെ നിർദ്ദേശ പ്രകാരം ഇൻസ്‌പെക്ടർ ഷൈൻ കെ പി, സബ് ഇൻസ്പെകർ സവ്യസാചി, മനുകൃഷ്‍ണൻ സിപിഒ അരുൺ കുമാർ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....

ഇലക്ട്രിക് കാർ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മുന്നേറ്റം ; പ്രധാന വിപണി യൂറോപ്പ്

0
കൊച്ചി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക...

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ ; ഭാര്യയെ കാണാനില്ല ; അന്വേഷണം

0
ബെംഗളൂരു: നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടിൽ മരിച്ച...

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...