മലപ്പുറം എടക്കരയിൽ വൻ ലഹരി മരുന്നു വേട്ട

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം എടക്കരയിൽ വൻ ലഹരി മരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് ഹാഷിഷ് ഓയിലും എംഡിഎംഎയും കടത്തുന്നതിനിടെ യുവതിയും സുഹൃത്തും പൊലീസ് പിടിയിലായി. കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, സുബീന എന്നിവരാണ് എടക്കര പോലീസിന്‍റേയും ഡാൻസാഫ് സംഘത്തിന്‍റേയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. 12 മണിയോടെയാണ് ഇരുവരും കാറില്‍ എടക്കരയിലെത്തിയത്. ബെംഗളുരുവില്‍ നിന്ന് വരുന്നതിനിടെയാണ് ഇവര്‍ എടക്കരയില്‍ ഇറങ്ങിയത്. സംശയം തോന്നി പോലീസ് വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് 40 ഗ്രാം എംഡിഎംഎയും 77 ഗ്രാം ഹാഷിഷ് ഓയിലും ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

കാലില്‍ കെട്ടിവെച്ചാണ് സുബീന മയക്ക് മരുന്ന് കൊണ്ടുവന്നത്. കോഴിക്കോട്–മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് വിവരം. ഇരുവരും മയക്കമുരുന്ന് ചില്ലറ വിതരക്കാരാണ്. ബെംഗളുരുവില്‍പോയി മൊത്തക്കച്ചവടക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉയര്‍ന്ന വിലക്ക് ചില്ലറ വില്‍പ്പന നടത്തുന്നത് ഇവരുടെ പതിവാണെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവരുടെ പേരില്‍ വേറെ കേസുകളുണ്ടോ, മറ്റ് കണ്ണികള്‍ ആരൊക്കെയെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. എടക്കര പോലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കച്ചവടത്തിനിടയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികൻ പിടിയിൽ

0
തൃപ്പൂണിത്തുറ: മുൻവൈരാഗ്യത്തിന്റെ പേരിൽ ഓണക്കാലത്ത് കച്ചവടത്തിനെത്തിയ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ...

ഹാൾ ബുക്കിംഗ് അവസാന നിമിഷം റദ്ദാക്കി; കൊൽക്കത്തയിലെ സി.ജെ.പി പരിപാടി മാറ്റിവെച്ചത് ബി.ജെ.പി ഭീഷണി...

0
കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) ചൊവ്വാഴ്ച കൊൽക്കത്തയിൽ നടത്താനിരുന്ന പരിപാടി അവസാനനിമിഷം...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...