കൊല്ലം കരുനാഗപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കരുനാഗപ്പള്ളിയിൽ 220 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. എക്‌സൈസ് കരുനാഗപ്പള്ളി തൊടിയൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ 227 ഗ്രാം എംഡിഎംഎയുമായി പുലിയൂർ വഞ്ചി കിഴക്ക് ദേശത്ത് മഠത്തിൽ വടക്കത്തിൽ വീട്ടിൽ അനന്തു (27) ആണ് പിടിയിലായത്. എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പാർട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം ജില്ലയിൽ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്‌സൈസ് അറിയിച്ചു.

പ്രതി മുൻപും സമാനമായ രീതിയിൽ എംഡിഎംഎയുമായി പിടിയിലായിട്ടുള്ള ആളാണ്. ബെംഗളൂരുവിൽ നിന്നും വൻതോതിൽ എംഡി എംഎ ഇറക്കുമതി ചെയ്ത് വിൽപ്പന നടത്തുന്ന മൊത്തവിതരണക്കാരനാണ് അറസ്റ്റിലായ അനന്തു. ഇയാളുടെ ഇടനിലക്കാരെയും ഉപഭോക്താക്കളെയും പറ്റി വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. പിടിയിലായ മയക്കുമരുന്ന് വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും. റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീകുമാർ, ഐ ബി പ്രി വന്റ്‌റീവ് ഓഫീസർ മനു സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത്, അനീഷ് ജൂലിയൻ ക്രൂസ്, ബാലു സുന്ദർ, സൂരജ് എന്നിവർ പങ്കെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....