പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം വൻ കുടിയിറക്കം ; മൂന്ന് ചേരികളിലെ 717 കുടുംബങ്ങളോട് 45 കിമീ അകലെ ഫ്ലാറ്റുകളിലേക്ക് മാറാൻ നിർദേശം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചേരികൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഊർജിതമാക്കി. ദില്ലിയിലെ റേസ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നീ 3 ചേരികളാണ് ഒഴിയാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടികാട്ടിയാണ് മാർച്ച് 6 ന് മുൻപ് ചേരികൾ ഒഴിയാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. മൂന്ന് ചേരികളിൽ നിന്നായി 717 കുടുംബങ്ങളാണ് കുടിയിറക്കപ്പെടുന്നത്. മാർച്ച് ആറിന് മുൻപ് ഒഴിയാനാണ് നിർദ്ദേശം. പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിച്ച് നൽകിയ ഫ്ലാറ്റുകളിലേക്കാണ് മാറാനാണ് നിർദ്ദേശം.

എന്നാൽ 45 കിലോമീറ്റർ അകലെയുള്ള സാവ്ദ ഘേവ്രയിലെ ഡിയുഎസ്ഐബി കോളനിയിലെ ഫ്ലാറ്റുകളിലേക്ക് മാറുന്നത് പ്രായോഗികമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആറാം തിയതിക്ക് മുൻപ് ഒഴിഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ചേരികളിൽ നിന്ന് മാറണമെന്നാവശ്യപ്പെട്ട് 2025 ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ നടപടിക്കെതിരെ പ്രദേശവാസികൾ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ചേരിനിവാസികളുടെ സുരക്ഷയും പുനരധിവാസ ചട്ടങ്ങളും പാലിച്ചേ കുട ഒഴിപ്പിക്കാവൂ എന്നാണ് കോടതി നിർദ്ദേശം നൽകിയത്. കേസിൽ വീണ്ടും മെയ് 13 ന് വാദം കേൾക്കാൻ ഇരിക്കേയാണ് സർക്കാരിൻ്റെ തിടുക്കത്തിലുള്ള നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...