നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു ; 25 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു : നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ പതിനെട്ട് പേര്‍ മരിച്ചു. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. പൊഖറയില്‍ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് പോകുകയായിരുന്ന ബസാണ് നദിയിലേക്ക് മറിഞ്ഞത്. ത്രീശൂലി നദിയിലേക്ക് ബസ് മറിയുകയായിരുന്നു. മുപ്പത്തഞ്ചോളം യാത്രക്കാര്‍ നദിയിലേക്ക് വീണതായാണ് വിവരം. മരിച്ചവരില്‍ ആറ് സ്ത്രീകളും പതിനൊന്നോളം പുരുഷന്മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ എട്ടോളം സ്ത്രീകളും ഒരു പെണ്‍കുട്ടിയുമുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ ഹൈവേ റെസ്‌ക്യു വിഭാഗവും പോലീസും പ്രദേശവാസികളും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹൈവേ റെസ്‌ക്യു വിഭാഗം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...