കമല്‍ ഹാസനെതിരെ കര്‍ണാടകയില്‍ വന്‍പ്രതിഷേധം, മാപ്പ് പറയണമെന്ന് ബിജെപിയും കന്നഡ സംഘടനകളും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ് സൂപ്പർ താരം കമൽ ഹാസൻ കന്നഡ ഭാഷയെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ വിവാദം. മണിരത്‌നം – കമൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിന്റെ പ്രമോഷൻ പരിപാടിയിൽ ആയിരുന്നു പരാമർശം. ‘നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്’ എന്ന കമലിന്റെ നിലപാടിനെതിരെ കന്നഡ സംഘടനകളും കർണാടക ബിജെപി നേതാക്കളും രംഗത്തെത്തി. കമൽ ഹാസനെതിരെ കന്നഡ അനുകൂല സംഘടനകൾ ബംഗളൂരുവിൽ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ കീറിക്കൊണ്ട് പ്രതിഷേധിച്ചു. കമൽ ഹാസൻ നടത്തിയത് നിലവാരമില്ലാത്ത പ്രതികരണമാണെന്ന് കർണാടക ബിജെപി അധ്യക്ഷൻ വിജയെന്ദ്ര യെദ്യൂരപ്പ കുറ്റപ്പെടുത്തി.

കമൽ ഹാസൻ കന്നഡയെ അപമാനിച്ചു. നടൻ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണ്. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി കന്നഡയെ ഇകഴ്ത്തി സംസാരിച്ച കമൽ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, കമൽ ഹാസനെ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും  രംഗത്തെത്തി. കമൽ ഹാസന് കന്നഡയുടെ ചരിത്രത്തെ കുറിച്ച് ബോധ്യമില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ‘കന്നഡയ്ക്ക് വലിയ ചരിത്രമുണ്ട്, പാവം കമൽ ഹാസന് അതറിയില്ല’. എന്നായിരുന്നു കർണാടക മുഖ്യമന്ത്രിയുടെ വാക്കുകൾ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയിൽ ഇതുവരെ 121 കോടി രൂപയുടെ വൻ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി സിദ്ദീഖ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഇതുവരെ 121 കോടി രൂപയുടെ...

പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ ആവശ്യം തള്ളി സ്പീക്കർ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി. നിയമസഭ മന്ദിരത്തില്‍...

മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതായി പരാതി

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ മുൻ മുഖ്യമന്ത്രി...

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായുള്ള പരിശോധന തുടരുന്നുവെന്ന് കണ്ണൂർ റേഞ്ച് ഐജി കെ...

0
കണ്ണൂർ: അർജുൻ ആയങ്കിയെ പിടികൂടാൻ എല്ലാ ജില്ലയിലെയും പോലീസ് മേധാവിമാർക്കും നിർദേശം...