സിബിഐ അന്വേഷണത്തിന്റെ പേരില്‍ മത്തായിയുടെ കുടുംബത്തെ താഴയാനാണ് നീക്കമെങ്കില്‍ ശക്തമായ സമരം വീണ്ടും ആരംഭിക്കും ; ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാറിലെ യുവകർഷകൻ പി.പി.മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ യെ ഏൽപിച്ചതിലൂടെ കുടുംബത്തെ കൈഒഴിയാനാണ് സർക്കാർ ശ്രമമെങ്കിൽ ശക്തമായ പ്രതിഷേധം വീണ്ടും നേരിടേണ്ടിവരുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് മുന്നറിയിപ്പു നല്‍കി.

25 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിൽ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണം കൈമാറാൻ സർക്കാർ തീരുമാനിച്ചത്. വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്ന് പ്രാഥമികമായി വ്യക്തമായതാണ്. ഇക്കാര്യത്തിൽ വനപാലകർക്കു രക്ഷപെടാനാകില്ല. കസ്റ്റഡി മരണമായതിനാൽ ആ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ബാബു ജോർജ് പറഞ്ഞു. ആശ്രിതർക്കു ജോലി, കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണം, കുടുംബത്തിനു സഹായം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഇവയൊന്നും പരിഗണിക്കാൻ ഇതേവരെ സർക്കാർ തയാറായിട്ടില്ല. സിബിഐ അന്വേഷണത്തിൽ പ്രതീക്ഷ അർപ്പിച്ച് സമരം താത്കാലികമായി നിർത്തുകയാണുണ്ടായത്. കുടുംബത്തെ കൈയൊഴിയാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രക്ഷോഭവുമായി കോൺഗ്രസും യുഡിഎഫും വീണ്ടും രംഗത്തിറങ്ങുമെന്നും ബാബു ജോർജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...