മന്ത്രിയുടെ വാദം തെറ്റ് ; സിഎംആര്‍എല്ലിന്റെ സ്ഥലം ഏറ്റെടുക്കാതിരുന്നത് മാസപ്പടിക്ക് വേണ്ടി ; മാത്യു കുഴല്‍നാടന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഎംആര്‍എല്ലിന് നല്‍കിയ കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കിയതില്‍ മന്ത്രി പി രാജീവിന്റെ വാദം തെറ്റെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേന്ദ്ര നിര്‍ദേശം വന്നയുടന്‍ റദ്ദാക്കിയില്ല. വീണ്ടും അഞ്ചുവര്‍ഷം വൈകിയാണ് സിഎംആര്‍എല്ലിന് നല്‍കിയ സ്ഥലം ഏറ്റെടുത്തതെന്നും അതിന് കാരണം മാസപ്പടിയാണന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇതിലൂടെ പിവിക്കും മകള്‍ക്കും കോടാനു കോടി രൂപ ലഭിച്ചെന്നും ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുന്നതായും കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഎംആര്‍എല്ലിന് നല്‍കിയ കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാത് മാസപ്പടി വിവാദം ഉയര്‍ന്നതിന് ശേഷം മാത്രമാണ്. കരിമണല്‍ഖനന ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രം 2019 നിയമഭേദഗതി കൊണ്ടു വന്നിട്ടും അഞ്ചു വര്‍ഷം വെച്ച് വൈകിപ്പിച്ച ശേഷം 2023 ഡിസംബര്‍ 18ാം തീയതിയണ് വ്യവസായ വകുപ്പ് ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

2019 ഫെബ്രുവരി 19നാണ് എല്ലാ അറ്റമിക്ക് ധാതുക്കളുടെയും ഖനനം പൊതുമേഖലാ സ്ഥാപനങ്ങള്‍മാത്രം നടത്തിയാല്‍മതി എന്ന നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇക്കാര്യം 2019 ഏപ്രിലില്‍ മൈനിംങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നു. എന്നിട്ടും അഞ്ചു വര്‍ഷം വെച്ചു താമസിപ്പിച്ചതിന് ശേഷമാണ് കരിമണല്‍ഖനത്തിനായി സിഎംആര്‍എല്‍ കമ്പനിയുടെ ഉപകമ്പനിയായ കേരള റെയര്‍ ഏര്‍ത്ത്‌സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡിന് നല്‍കിയ നാല് ഖനന അനുമതികള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കാന്‍ തയാറായത്. 2023 ഡിസംബര്‍ 18ാം തീയതി മാത്രമാണ് ലൈസന്‍സ്‌റദ്ദാക്കിക്കൊണ്ട് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. മാസപ്പടിവിവാദം ആളിപ്പടര്‍ന്നതോടെയാണ് സര്‍ക്കാരിന്റെ മനം മാറ്റം എന്ന് വ്യക്തമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങി ; ജെറ്റ് സ്കി അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

0
ദുബായ് : വിനോദയാത്രയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18...

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...